ബംഗാളിന്‍റെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകാൻ സുവേന്ദു അധികാരി; നാളെ സത്യപ്രതിജ്ഞ

കൊൽക്കത്ത: പശ്ചിമ ബംഗാളിൻറെ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി നാളെ അധികാരമേൽക്കും. ബംഗാളിന്‍റെ ചരിത്രത്തിൽ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ് സുവേന്ദു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 294ൽ 206ഉം നേടിയാണ് ബി.ജെ.പി 15 വർഷത്തെ മമതാ ഭരണകൂടത്തെ തറപറ്റിച്ചത്.

നിയമസഭാ കക്ഷി കൂടിക്കാഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് സുവേന്ദു അധികാരിയെ മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ചത്. തൃണമൂൽ കോൺഗ്രസ് വിട്ട് 2020ലാണ് സുവേന്ദു ബി.ജെ.പിയിൽ അംഗമായത്. ഭബാനിപൂരിൽ നിന്ന് 15,000ലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാൻ ബി.ജെ.പി ആലോചിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ ബംഗാളിൽ ഇതുവരെ ആരും ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ ഉപമുഖ്യമന്ത്രി പദവി വഹിച്ചത് ബുദ്ധ ദേബ് ഭട്ടാചാര്യ ആയിരുന്നു. ഉപമുഖ്യമന്ത്രി പദവിയിൽ സ്ത്രീകളെ പരിഗണിക്കാനാണ് കൂടുതൽ സാധ്യത. നാളെ രാവിലെ 11 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യ പ്രതിജ്ഞ നടക്കുന്നത്. കഴിഞ്ഞ ദിവസം ഗവർണർ ആർ.എൻ രവി സംസ്ഥാന നിയമ സഭ പിരിച്ചു വിട്ടിരുന്നു.

Tags:    
News Summary - Suvendu Adhikari to become Bengal's first BJP Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.