പാറ്റകളുടെ സമരം തുടരുന്നു; ചോദ്യ ചോർച്ച തടയാൻ ‘ഡയപ്പർ ചലഞ്ച്’

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്-​യു.​ജി പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ പാ​റ്റ പാ​ർ​ട്ടി (കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി-​സി.​ജെ.​പി) ആ​രം​ഭി​ച്ച രാ​പ​ക​ൽ സ​മ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു.

സ​മ​ര​ത്തി​ന്റെ നാ​ലാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച, പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഡ​യ​പ്പ​ർ ദാ​ന കാ​മ്പ​യി​ൻ’ സം​ഘ​ടി​പ്പി​ച്ചു. ‘ഡ​യ​പ്പ​ർ ചോ​ർ​ച്ച​ക​ളെ അ​ക​റ്റി നി​ർ​ത്തു​ന്നു’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി അ​ണി​ക​ളോ​ട് ഡ​യ​പ്പ​റു​മാ​യി സ​മ​ര​സ്ഥ​ല​ത്ത് എ​ത്താ​ൻ സി.​ജെ.​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ഡ​യ​പ്പ​റു​ക​ളി​ൽ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ രാ​ജി എ​ന്ന ആ​വ​ശ്യം എ​ഴു​തി​ച്ചേ​ർ​ത്ത് അ​ത് അ​ദ്ദേ​ഹ​ത്തി​ന് എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന് പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി.

ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ സ്ഥ​ലം ചു​രു​ക്കാ​ൻ പൊ​ലീ​സ് ശ്ര​മി​ക്കു​ന്ന​താ​യി അ​ഭി​ജീ​ത് ദി​പ്കെ ആ​രോ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി പൊ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കി സ​മ​ര​സ്ഥ​ലം ചെ​റു​താ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും സ​മ​ര​ക്കാ​ർ​ക്ക് വെ​ള്ള​വും ഭ​ക്ഷ​ണ​വും ല​ഭി​ക്കു​ന്ന​ത് ത​ട​സ്സ​പ്പെ​ടു​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ളു​ടെ ‘ബി-​ടീം’ ആ​ണ് സി.​ജെ.​പി​യെ​ന്ന് മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.

അതിനിടെ, സി.​ജെ.​പി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ട് റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കേ​ന്ദ്ര ഐ.​ടി മ​ന്ത്രാ​ല​യം അ​ഭി​ജീ​ത് ദി​പ്കെ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. ബു​ധ​നാ​ഴ്ച അ​ന്ത​ർ-​മ​ന്ത്രാ​ല​യ സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. സ​മ​രം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ൽ ദി​പ്കെ​യെ നേ​രി​ട്ട് വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള പു​തി​യ ത​ന്ത്ര​മാ​ണെ​ന്ന് സി.​ജെ.​പി ആ​രോ​പി​ച്ചു.

Tags:    
News Summary - 'Cockroach Janata Party' Continues Protest Over NEET Irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.