അയോധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന തട്ടിപ്പ്: അ​ന്വേ​ഷ​ണ സം​ഘം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

ല​ഖ്നോ: അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ല​ഭി​ച്ച സം​ഭാ​വ​ന​ക​ളി​ൽ​നി​ന്ന് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി (ആ​ഭ്യ​ന്ത​രം) സ​ഞ്ജ​യ് പ്ര​സാ​ദി​നാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ വ​സ്തു​ത​ക​ൾ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും 15 ദി​വ​സ​ത്തി​ന​കം അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും ല​ഖ്‌​നോ ഡി​വി​ഷ​ന​ൽ ക​മീ​ഷ​ണ​ർ വി​ജ​യ് വി​ശ്വാ​സ് പ​ന്ത് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ല​ഭി​ച്ച സം​ഭാ​വ​ന​ക​ളി​ൽ കോ​ടി​ക​ളു​ടെ തി​രി​മ​റി ന​ട​ന്നു​വെ​ന്ന മു​ൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ പ​വ​ൻ പാ​ണ്ഡെ​യു​ടെ ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ശ്രീ​രാം ജ​ന്മ​ഭൂ​മി മ​ന്ദി​ർ ട്ര​സ്റ്റി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം ജൂ​ൺ 14നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ മൂ​ന്നം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ച​ത്.

Tags:    
News Summary - Ayodhya Ram Temple Donation Fraud: SIT Submits Preliminary Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.