ചെന്നൈ: വിഷം കലര്‍ന്ന ഭക്ഷണം ഉള്ളില്‍ ചെന്ന് ഗൃഹനാഥനും ഭാര്യയും മരിച്ചു. സി.ആർ.പി.എഫ് ഫോര്‍മാന്‍ കട്ടപ്പന പാറക്കടവ് പാരിക്കല്‍ വീട്ടില്‍ പി.ടി വര്‍ഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവരാണ് മരിച്ചത്. മകന്‍ അരുണ്‍ (24) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആവഡി മുത്താപുതുപ്പേട്ടിൽ താമസിക്കുന്ന കുടുംബത്തെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ചോറും സാമ്പാറും കാബേജ് കറിയും കഴിച്ചതിനുശേഷമാണ് മൂവർക്കും ഛർദിയും ശാരീരിക അസ്വസ്ഥതകളുമുണ്ടായത്. മകള്‍ ആഷ് ലി(21) വയറുവേദനയായതിനാൽ ഭക്ഷണം കഴിച്ചിരുന്നില്ല.
ആവഡിയിലെ സി.ആർ.പി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസിനെയും ഭാര്യയെയും മകനെയും നില വഷളായതോടെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിത്. വര്‍ഗീസ് ബുധനാഴ്ചയും സാലമ്മ വെള്ളിയാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. ആഷ്ലിയാണ് ഇവരെ അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്.
ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ചികിത്സയിൽ കഴിയുന്ന അരുണിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.