Posted On
date_range Updated On
date_range കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച് യുവാവിന് ക്രൂരമർദനം
കച്ചാർ : അസമിലെ കച്ചാർ ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച് യുവാവിന് ക്രൂര മർദനം. ബുധനാഴ്ചയായിരുന്നു സംഭവം.
ആക്രമണത്തിനിടെ നാട്ടുകാർ ചേർന്ന് യുവാവിന്‍റെ വാഹനം തീവെച്ച് നശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കച്ചാർ പൊലീസ് കേസെടുത്തു.
വ്യക്തതയില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിയമം കൈയിലെടുക്കരുതെന്നും ജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.