കേന്ദ്രമന്ത്രി സുഷമ സ്വരാജ് ജപ്പാനിലേക്ക് 

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ജപ്പാനിലേക്ക്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ബുധനാഴ്ച സുഷമ സ്വരാജ് പുറപ്പെടുന്നത്. 

മാർച്ച് 29നാണ് ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കൊനോയുമായി സുഷമ സ്വരാജ് സംഭാഷണം നടത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം രാജ്യാന്തര വിഷയങ്ങളിൽ പൊതുനിലപാട് രൂപീകരിക്കാനും ശ്രമം നടക്കുമെന്ന്  വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ച നടന്നിരുന്നു. 2017ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെ ഇന്ത്യ സന്ദർശിച്ചിരുന്നു. 
 

Tags:    
News Summary - Sushma Swaraj to visit Japan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.