ന്യൂഡൽഹി: നീണ്ട 15 വർഷം പാകിസ്താനിൽ കഴിയേണ്ടിവന്ന ബധിരയും മൂകയുമായ ഗീതക്ക് ഇണയെ തേടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 2015ൽ ഇന്ത്യയിലെത്തിയ ഗീതക്ക് വരനെ കണ്ടെത്താനുള്ള നീക്കങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ തന്നെ സുഷമ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോൾ അവ ഫലപ്രാപ്തിക്കരികെയെത്തിയതായാണ് റിപ്പോർട്ടുകൾ.
ബധിരനും മൂകനുമായ ഒരു വരനെ കണ്ടെത്തി ഏപ്രിൽ എട്ടിന് സുഷമയുടെ സാന്നിധ്യത്തിൽ വിവാഹം തീരുമാനിച്ചിരുന്നുവെങ്കിലും ഗീത വേണ്ടെന്നുവെച്ചതോടെ മുടങ്ങി. തുടർന്ന്, കേന്ദ്രമന്ത്രി ഇടപെട്ട് ഫേസ്ബുക്ക് വഴി അന്വേഷണം വ്യാപകമാക്കി. 25 ഒാളം പേർ എത്തിയതായാണ് സൂചന. സൈനിക ഉദ്യോഗസ്ഥനും നോവലിസ്റ്റും എൻജിനീയർമാരും കർഷകരും മറ്റു പലരും അപേക്ഷകരായുണ്ട്. ഇവരിൽ നിന്ന് 15 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് വിശദപരിശോധന നടത്തും.
സുഷമ സ്വരാജിെൻറ പ്രൈവറ്റ് സെക്രട്ടറിക്കാണ് വരനെ തിരഞ്ഞെടുക്കാനുള്ള ചുമതല. തിരഞ്ഞെടുക്കപ്പെട്ടയാളെ സുഷമതന്നെ പ്രഖ്യാപിക്കും. വരന് വീടും സർക്കാർ ജോലിയും വാഗ്ദാനമുണ്ട്. അപേക്ഷിച്ചവരിൽ ചിലർ ഇൗ മോഹം പരസ്യമാക്കിയതോടെ അവരെ മാറ്റിനിർത്തിയിട്ടുണ്ട്.
കുഞ്ഞായിരിക്കെ വഴിതെറ്റി ട്രെയിനിൽ കയറി പാകിസ്താനിൽ എത്തിയ ഗീത ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലെത്തിയത്. ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.