ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി നിര്യാതനായി

പട്ന: ബിഹാർ രാഷ്ട്രീയത്തിലെ തലമുതിർന്ന വ്യക്തിയും ബി.ജെ.പി നേതാവും സംസ്ഥാനത്തിന്റെ മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന സുശീൽ കുമാർ മോദി (72) നിര്യാതനായി. അർബുദബാധിതനായി ചികിത്സയിലായിരുന്നു. 1970കളിൽ ഇന്ത്യയിൽ അലയടിച്ച ‘ജെ.പി’ മുന്നേറ്റത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ സുശീൽ കുമാർ എം.എൽ.എയും എം.പിയുമായിരുന്നു. സംസ്കാരം ചൊവ്വാഴ്ച പട്നയിൽ.

മുംബൈ മലയാളിയായ ജെസ്സി ജോർജാണ് ഭാര്യ. രണ്ടു മക്കളുണ്ട്. താൻ അർബുദ ബാധിതനായതിനാൽ ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകില്ലെന്ന് അദ്ദേഹം ഏപ്രിലിൽ അറിയിച്ചിരുന്നു. 11 വർഷത്തോളമാണ് സുശീൽ കുമാർ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.

നിതീഷ് കുമാറിനൊപ്പമുള്ള അദ്ദേഹ​ത്തിന്റെ കൂട്ടുകെട്ട് ബിഹാറിൽ ‘രാം ലക്ഷ്മൺ കി ജോടി’ എന്നറിയപ്പെട്ടു. ബിഹാർ രാഷ്ട്രീയത്തിലെ അതികായനായ ലാലു പ്രസാദ് യാദവിനെ എന്നും ശത്രുപക്ഷത്ത് കണ്ട വ്യക്തികൂടിയാണ്. ​സുശീൽകുമാറിന്റെ നിര്യാണത്തിൽ പ്രമുഖർ അ​നുശോചിച്ചു.

Tags:    
News Summary - Sushil Kumar Modi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.