കടപ്പാട്​: ഡി.എൻ.എ ഇന്ത്യ

മയക്കുമരുന്ന്​ കേസിൽ സുശാന്ത്​ സിങ്ങി​െൻറ പാചകക്കാരൻ അറസ്​റ്റിൽ

മുംബൈ: മയക്കുമരുന്ന്​ കേസിൽ അന്തരിച്ച നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ പാചകക്കാരൻ ദീപേഷ്​ സാവന്തിനെ നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്​റ്റ്​ ചെയ്​തു.

ശനിയാഴ്​ച രാവിലെ മുതൽ സാവന്തിനെ ചോദ്യം ചെയ്​ത്​ വരികയായിരുന്നു. ഇതോടെ കേസിൽ അറസ്​റ്റിലായവരുടെ എണ്ണം എട്ടായി ഉയർന്നു.

സാക്ഷിയുടെ റോളാണ്​​ സാവന്തിന്​ കേസിലുള്ളതെന്ന്​ എൻ.സി.ബി ഉദ്യോഗസ്​ഥൻ പറഞ്ഞിരുന്നു. സുശാന്തി​െൻറ കാമുകിയായ റിയ ചക്രവർത്തിയുടെ സഹോദരൻ സൗവിക്​ ചക്രബർത്തിയും മാനേജർ സാമുവൽ മിറാൻഡയും നേരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു.

റിയയുടെ നിർദേശപ്രകാരം സുശാന്തിനായി സാമുവൽ വഴി മയക്കു​മരുന്ന്​ എത്തിച്ചിരുന്നതായി സൗവിക്ക്​ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്​ഥർ അറിയിച്ചിരുന്നു. സൗവിക്കി​െൻറ നിർദേശപ്രകാരം മയക്കുമരുന്ന്​ എത്തിച്ചതായി മിറാൻഡയും സമ്മതിച്ചിരുന്നു.

34 കാരനായ സുശാന്തി​െൻറ മരണവുമായി ബന്ധപ്പെട്ട കേസി​െൻറ ചുരുളഴിക്കാൻ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ട്രേറ്റ്​, സി.ബി.ഐ, എൻ.സി.ബി എന്നീ മൂന്ന്​ ഏജൻസികളാണ്​ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്​. ജൂൺ 14നാണ്​ നടനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.