ഛണ്ഡീഗഡ്: ഒരു യോദ്ധാവിനെപ്പോലെ മകൻ കീഴടങ്ങിയതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പൊലീസിൽ കീഴടങ്ങിയ അമൃതപാൽ സിങിന്റെ അമ്മ ബൽവീന്ദർ കൗർ. മകന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. "ഞങ്ങൾ വാർത്ത കണ്ടു, അവൻ കീഴടങ്ങിയതായി അറിഞ്ഞു. അവൻ ഒരു യോദ്ധാവിനെപ്പോലെ കീഴടങ്ങിയതിൽ എനിക്ക് അഭിമാനം തോന്നി, ഞങ്ങൾ നിയമപോരാട്ടം നടത്തും. എത്രയും വേഗം പോയി അവനെ കാണും" -അവർ പറഞ്ഞു.
മകന്റെ ദൗത്യം തുടരാൻ സിം സംഗത്തിനോട് പിതാവും അഭ്യർഥിച്ചു. "എന്റെ മകന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകണമെന്ന് സിങ് സംഗതിനോട് അഭ്യർഥിക്കുന്നു. മയക്കുമരുന്ന് ഭീഷണി തടയാൻ എന്റെ മകൻ പോരാടുകയാണ്. ടി.വി വാർത്തകളിൽ നിന്നാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. അവൻ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല," അമൃത്പാലിന്റെ പിതാവ് ടാർസെം സിങ് പറഞ്ഞു. പഞ്ചാബ് പൊലീസിന്റെ പീഡനത്തിനിരയായ എല്ലാവർക്കുമൊപ്പം താനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഖലിസ്ഥാൻ വാദിയായ അമൃതപാൽ സിങ് മാർച്ച് 18 മുതൽ പഞ്ചാബ് പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. 37 ദിവസത്തിന് ശേഷമാണ് അമൃതപാൽ മോഗ പൊലീസിനു മുമ്പാകെ കീഴടങ്ങിയത്. ദേശ സുരക്ഷാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അമൃത പാലിനെ അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ഈ ജയിലിന്‍റെ സുരക്ഷ വർധിപ്പിച്ചു. അമൃത പാലിനെ പാർപ്പിച്ച സെല്ലിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. അമൃതപാലിന്‍റെ അറസ്റ്റിലായ ഒമ്പത് കൂട്ടാളികളെയും ഇവിടെയാണ് പർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.