ന്യൂഡൽഹി: അജ്മീറിലേക്ക് കൊണ്ടുപോകാനുള്ള സ്ഫോടകവസ്തുക്കള്‍ മധ്യപ്രദേശിലെ ദേവസില്‍നിന്ന് ഗുജറാത്തിലെ ഗോധ്രയിലേക്ക് മധ്യപ്രദേശ് രജിസ്ട്രേഷനുള്ള എം.പി 43 സി 903 കാറില്‍ എത്തിച്ചപ്പോൾ അതിൽ സുരേഷ് നായരുണ്ടായിരുന്നുവെന്ന് വാസനി മൊഴി നൽകി.
അന്ന് സുരേഷ് നായർക്കൊപ്പമുണ്ടായിരുന്ന ഹിന്ദുത്വ ഭീകരനും സ്വാമി അസിമാനന്ദയുടെ കൂട്ടാളിയുമായിരുന്ന സുനിൽ ജോഷി പിന്നീട് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ജോഷിയെ കൊലപ്പെടുത്തിയെന്ന് ആരോപണവിധേയനായ ആനന്ദ് രാജ് കട്ടാരിയയുടേതായിരുന്നു ഈ കാർ. ഗോധ്രയിലെ ഗൂഢാലോചനക്കുശേഷം സുരേഷ് നായര്‍ തന്നെയാണ് വാസനി, മേഹുൽ, ഭവേഷ്, സണ്ണി എന്നിവര്‍ക്കൊപ്പം സ്ഫോടന വസ്തുക്കൾ സര്‍ക്കാര്‍ ബസില്‍ സംശയം തോന്നാത്തവിധം അജ്മീറിലേക്ക് കൊണ്ടുപോയത്.
നാലു വർഷം മുമ്പ് അജ്മീര്‍ സ്ഫോടനക്കേസ് അന്വേഷിച്ച രാജസ്ഥാന് ഭീകരവിരുദ്ധ സ്ക്വാഡ് അഡീഷനല്‍ എസ്.പി സത്യേന്ദ്ര സിങ്ങിെൻറ നേതൃത്വത്തിൽ സുരേഷിനായി കോഴിക്കോട് ജില്ലയിൽ അന്വേഷണം നടത്തിയിരുന്നു.
കേരളത്തിെൻറ ആഭ്യന്തര സുരക്ഷ അന്വേഷണ സംഘത്തിെൻറ (ഐ.എസ്.ഐ.ടി) സഹായത്തോടുകൂടിയായിരുന്നു ഇത്. സുരേഷ് നായരുടെ കുടുംബം വല്ലപ്പോഴുമാണ് കേരളത്തില്‍ വരാറുള്ളതെന്നും 10 വര്‍ഷം മുമ്പ് ഒരു ബന്ധുവിെൻറ വിവാഹച്ചടങ്ങിന് വന്ന സുരേഷ് പിന്നീട് ഒരിക്കല്‍പോലും കേരളത്തില്‍ വന്നിട്ടില്ലെന്നും കേരളം അറിയിച്ചതായി സത്യേന്ദ്ര സിങ് അന്ന് ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു.
ഗുജറാത്ത് കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടത്തിയ സുരേഷ് നായരുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം അറിയിക്കണമെന്ന് മുകേഷ് വാസനി അറസ്റ്റിലായ സമയത്ത് രാജസ്ഥാന് ഭീകരവിരുദ്ധ സ്ക്വാഡ് ആവശ്യപ്പെട്ടിരുന്നു.
തങ്ങള്‍ക്ക് ബന്ധമുള്ള സ്ഥലങ്ങളിലേക്കെല്ലാം ഭീകരപ്രവര്‍ത്തനം വ്യാപിപ്പിച്ച ഈ സംഘം സുരേഷ് നായരെ ഉപയോഗിച്ച് കേരളത്തില്‍ വല്ല വിധ്വംസകപ്രവര്‍ത്തനങ്ങളും നടത്തിയോ എന്നാണ് രാജസ്ഥാന് എ.ടി.എസ് പ്രധാനമായും ആരാഞ്ഞത്.
ഇതിനായി സുരേഷ് നായര്‍ കേരളത്തില്‍ വന്നാല്‍ ബന്ധപ്പെടാറുള്ള വീടുകളുടെയും വ്യക്തികളുടെയും വിലാസങ്ങളും രാജസ്ഥാന് പൊലീസ് കേരള പൊലീസിന് നല്കി. കേരളത്തില്‍ സുരേഷിന് ചങ്ങാത്തമുള്ള പല യുവാക്കളുടെയും പേരും വിലാസവും ഇങ്ങനെ കൈമാറിയിരുന്നു.
തെളിവ് നശിപ്പിക്കാൻ കൂട്ടുപ്രതിയെ കൊലപ്പെടുത്തി
ന്യൂഡൽഹി: അജ്മീര്‍ സ്ഫോടനത്തിൽ സുരേഷ് നായർക്കൊപ്പം പങ്കാളിയായ ആർ.എസ്.എസ് പ്രവർത്തകൻ സുനിൽ ജോഷിയെ സ്ഫോടനത്തിെൻറ ആസൂത്രണം പുറത്താകുമെന്ന് ഭയന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അേന്വഷണത്തിൽ കണ്ടെത്തിയിരുന്നു. 2007 ഡിസംബര്‍ 29ന് അജ്മീര്‍ സ്ഫോടനക്കേസിലെ പ്രതിയായ ഹര്‍ഷദ് ഭായി സോളങ്കിയും നാലു പേരും ചേര്‍ന്ന് സുനില്‍ ജോഷിയെ വെടിവെച്ചുകൊല്ലുകയായിരുന്നെന്നും മധ്യപ്രദേശ് പൊലീസ് കണ്ടെത്തിയെങ്കിലും ബി.ജെ.പി സർക്കാറിെൻറ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായില്ല.
അജ്മീര്‍ സ്ഫോടനം നടക്കുമ്പോള്‍ 45 വയസ്സ് പ്രായമുണ്ടായിരുന്ന സുനിൽ ജോഷി സ്ഫോടനത്തിെൻറ ഗൂഢാലോചന പൊലീസിനോട് വെളിപ്പെടുത്താന്‍ തയാറായത് മറ്റു പ്രതികളെ അങ്കലാപ്പിലാക്കിയെന്നും തുടർന്ന് അവർ കൊല നടത്തിയെന്നുമായിരുന്നു ദേവസിലെ ഉദ്യോഗ് നഗര്‍ പൊലീസിെൻറ കണ്ടെത്തൽ.
എന്നാൽ, അജ്മീർ സ്ഫോടനത്തിെൻറ ആസൂത്രണം ഏറ്റെടുത്ത് സ്വാമി അസിമാനന്ദ മജിസ്ട്രേട്ടിന് നല്കിയ മൊഴിയും തള്ളിയ ജയ്പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കി.
അതേസമയം, അസിമാനന്ദയുടെ ആസൂത്രണത്തിന് കീഴില്‍ സ്ഫോടനം നടത്തിയ സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്ര കുമാര്‍ ഗുപ്ത എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. അസിമാനന്ദക്ക് പുറമെ ലോകേഷ്, ചന്ദ്രശേഖര്‍, ഹര്‍ഷദ് സോളങ്കി, മെഹുല്‍ കുമാര്‍, മുകേഷ് വാസ്നി, ഭരത് ഭായ് എന്നിവരും കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു.
മലയാളിയായ സുരേഷ് നായര്‍ അടക്കം മൂന്ന് പ്രതികള്‍ ഒളിവിലായതിനാല്‍ അവര്‍ക്കെതിരായ വിചാരണ നടന്നതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.