ന്യൂഡല്‍ഹി: വിവാഹിതയായ സഹോദരിക്ക് ഭര്‍ത്താവില്‍നിന്ന് കൈമാറിക്കിട്ടിയ സ്വത്തില്‍ സഹോദരന് അവകാശം സ്ഥാപിക്കാന്‍ സാധിക്കില്ളെന്ന് സുപ്രീംകോടതി. മരിച്ചു പോയ സഹോദരി ലളിതക്ക് അവകാശമുണ്ടായിരുന്ന ഡെറാഡൂണിലെ വസ്തുവില്‍ തനിക്ക് അവകാശമുണ്ടെന്ന് കാണിച്ച് ദുര്‍ഗപ്രസാദ് നല്‍കിയ ഹരജി ഉത്തരാഖണ്ഡ് ഹൈകോടതി നിഷേധിച്ചിരുന്നു. 2015 മാര്‍ച്ചിലെ ഈ വിധിക്കെതിരെ ഇയാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കുകയായിരുന്നു. എന്നാല്‍, സുപ്രീംകോടതി ഹൈകോടതിയുടെ വിധി ശരിവെച്ചു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഭര്‍ത്താവില്‍നിന്നോ ഭര്‍തൃപിതാവില്‍നിന്നോ ഭാര്യക്ക് ലഭിച്ച സ്വത്തുക്കളില്‍ സഹോദരന് ഒരു അവകാശവുമില്ളെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ത്രീയുടെ മരണശേഷം സ്വത്തുക്കളുടെ അവകാശി ഭര്‍ത്താവിന്‍െറയോ ഭര്‍തൃപിതാവിന്‍െറയോ ബന്ധുക്കളായിരിക്കും. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചിന്‍േറതാണ് വിധി. 1940ല്‍ ലളിതയുടെ ഭര്‍തൃപിതാവ് പാട്ടത്തിനെടുത്ത ഭൂമി അദ്ദേഹത്തിന്‍െറ മരണശേഷം ലളിതയുടെ ഭര്‍ത്താവിനും തുടര്‍ന്ന് ഭര്‍ത്താവിന്‍െറ മരണശേഷം ലളിതക്കും ലഭിക്കുകയായിരുന്നു.
ലളിതക്കും ഭര്‍ത്താവിനും കുട്ടികളില്ലാത്ത സാഹചര്യത്തില്‍ സ്വത്തിന്‍െറ അവകാശം ലളിതയുടെ ഭര്‍ത്താവിന്‍െറ ബന്ധുക്കള്‍ക്ക് ലഭിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഭൂമിയില്‍ താന്‍ വ്യവസായം നടത്തിയിരുന്നതായും ഇവിടെ ലളിതയോടൊപ്പം താമസിച്ചിരുന്നതായും കാണിച്ചാണ് ദുര്‍ഗ പ്രസാദ് പരാതി നല്‍കിയിരുന്നത്. എന്നാല്‍, ഇത് ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള യോഗ്യതയല്ളെന്ന് കോടതി പറഞ്ഞു. അവകാശിക്ക് സ്വത്ത് കൈമാറാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.