കർണാടക: വിമതരുടെ രാജി സ്പീക്കർക്ക് തീരുമാനിക്കാം -സുപ്രീംകോടതി
ന്യൂഡൽഹി: കർണാടക നിയമസഭയിൽനിന്ന് രാജി നൽകിയ വിമത എം.എൽ.എമാർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. വിമതരുടെ ര ാജിക്കാര്യം സുപ്രീംകോടതി സ്പീക്കറുടെ വിവേചനാധികാരത്തിന് വിട്ടു.
വിമതരുടെ രാജി സ്വീകരിക്കണോ അയോഗ്യരാക്കണോ എന്ന കാര്യം സ്പീക്കർക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
സുപ്രീംകോടതി വിധിയിലെ പ്രസക്ത ഭാഗങ്ങൾ
- സ്പീക്കറുടെ തീരുമാനത്തിന് സമയപരിധി നിശ്ചയിക്കാനാവില്ല.
- സ്പീക്കർക്ക് അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കാം.
- തീരുമാനം കോടതിയെ അറിയിക്കണം.
- വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമത എം.എൽ.എമാരെ നിർബന്ധിക്കരുത്.
- സ്പീക്കറുടെ വിവേചനാധികാരത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നില്ല.
തങ്ങളെ അയോഗ്യരാക്കാൻ സ്പീക്കറെ അനുവദിക്കാതെ രാജി സ്വീകരിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് 15 വിമത എം.എൽ.എമാർ നൽകിയ ഹരജികളിൽ ചൊവ്വാഴ്ച വാദം കേട്ടിരുന്നു. തുടർന്നാണ് ഇന്ന് വിധി പറഞ്ഞത്.
കോടതി വിധി സ്വാഗതം ചെയ്യുന്നെന്നും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നും വിമത എം.എൽ.എമാർ പ്രതികരിച്ചു. തങ്ങൾ ഒരുമിച്ചാണെന്നും രാജി നൽകിയ തീരുമാനത്തിൽ മാറ്റമില്ലെന്നും വിമതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.