ക​ഫീ​ൽ ഖാ​നെതിരെ ദേ​ശ​സു​ര​ക്ഷാ നി​യ​മം; ഹൈകോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഡോ. ​ക​ഫീ​ൽ ഖാ​നെതിരെ ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തിയ സംഭവത്തിൽ അലഹബാദ് ഹൈകോടതിയെ സമീപിക്കാ ൻ സുപ്രീംകോടതി നിർദേശം. ക​ഫീ​ൽ ഖാ​ന്‍റെ മാതാവ് നൽകിയ ഹരജിയിലാണ് കോടതി നിർദേശം. ഹരജി ഹൈകോടതിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിട്ടു.

പൗ​ര​ത്വ ​ദേ​ഭ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​​ന്‍റെ പേ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്​ പൊ​ലീ​സ് ആണ്​ ദേ​ശ​സു​ര​ക്ഷ നി​യ​മം ചു​മ​ത്തി ഡോ. ​ക​ഫീ​ൽ ഖാ​നെ ജ​യി​ലി​ല​ട​ച്ചത്.

ജ​നു​വ​രി 29ന്​ ​മും​ബൈ​യി​യാ​ണ്​​ ക​ഫീ​ൽ ഖാ​നെ അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. തു​ട​ർ​ന്ന്​ അ​ലീ​ഗ​ഢ്​ കോ​ട​തി അദ്ദേഹത്തിന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നു പി​റ​െ​ക​യാ​ണ്​ ദേ​ശ​സു​ര​ക്ഷ നി​യ​മം ചു​മ​ത്തി ക​ഫീ​ൽ ഖാ​നെ ജ​യി​ലി​ലി​ട്ട​ത്.

Tags:    
News Summary - Supreme Court transfers Dr Kafeel Khan 'instigating speech' case to Allahabad High Court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.