പ്രിയങ്ക ശർമ്മയെ ജയിൽ മോചിതയാക്കാൻ വൈകി; ബംഗാൾ സർക്കാറിനെതിരെ സുപ്രിംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ​​േമാർഫ്​ ചെയ്​ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച തിന്​ അറസ്​റ്റിലായ യുവമോർച്ച വനിത നേതാവിനെ ജയിൽ മോചിതയാക്കത്ത നടപടിക്കെതിരെ സുപ്രിംകോടതി. പ്രിയങ്ക ശർമയെ ഇത ുവരെ പുറത്തുവിട്ടിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൌൾ ആണ് സുപ്രിംകോടതിയെ അറിയിച്ചത്. കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന് പശ്ചിമ ബംഗാൾ സർക്കാറിനെ സുപ്രീംകോടതി അറിയിച്ചു.

സംഭവത്തിൽ പശ്ചിമബംഗാൾ പൊലീ സിനെതിരെ നടപടിയെടുക്കണമെന്ന് ശർമയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ജൂലൈ ആദ്യവാരം സുപ്രീംകോടതി ഈ കേസ് കേൾക്കും. കേസിൽ റിമാൻഡിലായിരുന്ന പ്രിയങ്ക ശർമയോട്​ മാപ്പപേക്ഷ എഴുതി നൽകാനും, ചൊവ്വാഴ്​ച അടിയന്തരമായി കേസ്​ പരിഗണിച്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സുപ്രിംകോടതി ഇടപെടലോടെ പ്രിയങ്ക ശർമ ജയിൽ പിന്നീട് മോചിതയായി. അതേസമയം സംഭവത്തിൽ മാപ്പ് പറയില്ലെന്ന് ശർമ മാധ്യമങ്ങളോട് വ്യക്തമാക്കി.എനിക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. പക്ഷെ എന്നെ 18 മണിക്കൂറോളം മോചിപ്പിച്ചില്ല. എന്റെ അഭിഭാഷകനെയും കുടുംബത്തെയും കാണാൻ പോലും അവർ അനുവദിച്ചില്ല. അവർ എന്നെക്കൊണ്ട് മാപ്പപേക്ഷയിൽ ഒപ്പിടിപ്പിക്കുകയായിരുന്നു- പ്രിയങ്കാ ശർമ പറഞ്ഞു.

മമതയുടെ ചിത്രവും നടി പ്രിയങ്ക ചോപ്രയുടെ ചിത്രവും കൂട്ടിച്ചേർത്ത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ്​ പ്രിയങ്കയെ ബംഗാൾ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 14 ദിവസത്തേക്ക്​ റിമാൻഡ് ​ചെയ്​ത പ്രിയങ്കയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ പ്രാദേശിക കോടതികൾ അവധിയായതിനാലാണ്​ സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന്​ ഇവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - The Supreme Court today questioned the West Bengal government why BJP activist Priyanka Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.