സൈനിക പൊതു പ്രവേശന പരീക്ഷ വൈകുന്നെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

അഗ്നിപഥി​നെതിരായ ഹരജികൾ സുപ്രീംകോടതി ജൂലൈ 15ന് പരിഗണിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പരിപാടിയായ അഗ്നിപഥിനെതിരായ ഹരജികൾ സുപ്രീംകോടതി വെള്ളിയാഴ്ച കേൾക്കും. ജൂലൈ 15ന് ഹരജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഡി.വൈ ച​ന്ദ്രചൂഢ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.

ജൂണിലാണ് ഹ്രസ്വകാലത്തേക്ക് സൈനിക റിക്രൂട്ട്മെന്റ് നടത്താനുള്ള അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ നാല് വർഷത്തേക്ക് സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നതാണ് പദ്ധതി. ഇതിൽ 25 ശതമാനം പേരെ നാല് വർഷത്തിന് ശേഷം സൈന്യത്തിൽ സ്ഥിരപ്പെടുത്തും.

പ്രഖ്യാപനത്തിന് ​പിന്നാലെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ചില സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയും ചെയ്തിരുന്നു. ഇതിനെതിരായ നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തിയിരുന്നു.

Tags:    
News Summary - Supreme Court to hear on July 15 pleas challenging Centre’s Agnipath scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.