ന്യൂഡൽഹി: രാജ്യത്ത് പരിസ്ഥിതി മലിനീകരണം കുറക്കാൻ അടുത്ത വർഷം മുതൽ കുറഞ്ഞ ശബ ്ദവും വെളിച്ചവുമുണ്ടാക്കുന്ന ‘ഹരിത’ പടക്കങ്ങളേ ഉപയോഗിക്കാവൂ എന്ന് സുപ്രീംകോടതി. ഇൗ വർഷം ഡൽഹി ഒഴികെ സംസ്ഥാനങ്ങളിൽ മറ്റു പടക്കങ്ങൾ ഉപയോഗിക്കാനുള്ള താൽക്കാലിക അനുമതിയും സുപ്രീംകോടതി നൽകി.
ആഘോഷവേളകളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി പുറപ്പെടുവിച്ച വിധിയിൽ വീണ്ടും ഭേദഗതി വരുത്തിയാണ് സുപ്രീംകോടതി ഉത്തരവ്. ഡൽഹിെയാഴികെ സംസ്ഥാനങ്ങൾക്ക് പടക്കം ഏതു സമയങ്ങളിൽ പൊട്ടിക്കാമെന്ന് തീരുമാനമെടുക്കാൻ വിവേചനാധികാരം നൽകി ചൊവ്വാഴ്ച വിധി പുറപ്പെടുവിച്ചതിനു പിറകെയാണ് വീണ്ടും വ്യക്തത വരുത്തിയത്. ദീപാവലിക്ക് കുറഞ്ഞ ശബ്ദവും വെളിച്ചവുമുണ്ടാക്കുന്ന ’ഹരിത പടക്കങ്ങൾ’ മാത്രമേ ഡൽഹിയിൽ ഇൗ വർഷവും അനുവദിക്കൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം പടക്കങ്ങളുണ്ടാക്കാൻ ഇൗ വർഷം പ്രയാസമുണ്ടെന്ന് പടക്കനിർമാതാക്കൾ അറിയിച്ചിരുന്നു.
ഇൗ മാസം 23ന് പുറപ്പെടുവിച്ച വിധിയിൽ ദീപാവലിക്ക് രണ്ടു മണിക്കൂറും ക്രിസ്മസിനും പുതുവത്സരത്തിനും 35 മിനിറ്റ് വീതവുമാണ് പടക്കം പൊട്ടിക്കാനായി ബെഞ്ച് അനുവദിച്ചത്. സമയനിയന്ത്രണം നടപ്പാക്കേണ്ട വ്യക്തിപരമായ ഉത്തരവാദിത്തം അതത് പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഒാഫിസർമാർക്കായിരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.