ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ പൂജ അവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കും. സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കിയത് അടക്കമുള്ള നടപികൾ കോടതിയലക്ഷ്യമാണെന്ന് ആരെങ്കിലും ശ്രദ്ധയിൽപ്പെടുത്തിയാൽ വിഷയം കോടതിയുടെ പരിഗണനക്ക് എത്തും.
ശബരിമലയിലെ പ്രതിഷേധങ്ങൾ അടക്കമുളള സാഹചര്യങ്ങൾ വിശദീകരിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് അഭിഭാഷകരുമായി ചർച്ച തുടരുകയാണ്. അതിനിടെ അഹിന്ദുക്കൾക്ക് ശബരിമലയിൽ പ്രവേശനം നിരോധിക്കണം എന്ന് ആവശ്യപെട്ട് അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാരസഭ സുപ്രീംകോടതിയിൽ ഇന്ന് പുനഃപരിശോധനാ ഹരജി ഫയൽ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.