അഭിപ്രായ സ്വാതന്ത്ര്യം പരമ​മല്ലെന്ന്​ സുപ്രീം കോടതി; 'താണ്ഡവ്​' നിർമാതാക്കളെയും അഭിനേതാക്കളെയും അറസ്​റ്റ്​ ചെയ്യാം

അഭിപ്രായ സ്വാതന്ത്ര്യം പരമ​മല്ലെന്ന്​ സുപ്രീം കോടതി; 'മതവികാരം ​വൃണപ്പെടുത്തിയ' 'താണ്ഡവ്​' നിർമാതാക്കളെയും അഭിനേതാക്കളെയും അറസ്​റ്റ്​ ചെയ്യാം

ന്യൂഡൽഹി: മതവികാരം വൃണപ്പെടുത്തുകയും മതത്തെ പൊതുമധ്യത്തിൽ പരിഹസിക്കുകയും ചെയ്​തെന്ന പരാതിയിൽ 'താണ്​ഡവ്​' വെബ്​ പരമ്പര​യുടെ അണിയറയിൽ പ്രവർത്തിച്ചവ​െരയും അഭിനേതാക്കളെയും അറസ്​റ്റ്​ ചെയ്യാമെന്ന്​ സുപ്രീം കോടതി.

സംവിധായകൻ അലി അബ്ബാസ്​ സഫർ, നിർമാതാവ്​ ഹിമാൻഷു മെഹ്​റ, രചന നിർവഹിച്ച ഗൗരവ്​ സോളങ്കി, അഭിനേതാവ്​ മുഹമ്മദ്​ സീഷൻ അയ്യൂബ്​ തുടങ്ങിയവർ വെവ്വേറെ സമർപ്പിച്ച ഹരജികൾ പരി​ഗണിച്ചാണ്​ പരമോന്നത കോടതി ഇവരുടെ അറസ്​റ്റിന്​ അവസരം തുറന്നുനൽകിയത്​.

മതവികാരം വൃണ​പ്പെടുത്തിയെന്ന്​ കാണിച്ച്​ ഇവർക്കെതിരെ ഉത്തർ പ്ര​േദശ്​, മധ്യപ്രദേശ്​, കർണാടക, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിൽ കേസ്​ നിലനിൽക്കുന്നുണ്ട്​. ഉത്തർ പ്രദേശിൽ മാത്രം മൂന്നു കേസുകളുണ്ട്​- അലിഗഢ്​, ഗ്രേറ്റർ നോയ്​ഡ, ഷാജഹാൻപൂർ പൊലീസ്​ സ്​റ്റേഷനുകളിൽ.

വിവിധ സംസ്​ഥാനങ്ങളിൽ ഇവർക്കെതിരെ എടുത്ത കേസുകൾ ഒന്നാക്കാൻ സുപ്രീം കോടതി ബുധനാഴ്​ച നിർദേശം നൽകി.

ബോളിവുഡ്​ താരനിരയായ സെയ്​ഫ്​ അലി ഖാൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന കഥാപാത്രങ്ങളുടെ വേഷമണിയുന്ന 'താണ്ഡവി'ൽ സീഷൻ അയ്യൂബ്​ അണിഞ്ഞ വേഷം ഭഗവാൻ ശിവ​െൻറ വേഷമണിഞ്ഞ്​ 'ആസാദി' ​െമാഴിയുന്ന ഭാഗമാണ്​ വിമർശന ശരമേറ്റുവാങ്ങിയത്​.

ജനുവരി 15ന്​ ആമസോൺ പ്രൈം റിലീസ്​ ചെയ്​ത പരമ്പരക്കെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വിമർശനം ശക്​തമായതോടെ നിർമാതാക്കൾ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു.

പിന്നാലെ അറസ്​റ്റ്​ നടപടികളുമായി വിവിധ സംസ്​ഥാനങ്ങൾ മുന്നോട്ടുപോകുന്നത്​ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ സുപ്രീം കോടതിയിലെത്തിയ കേസിലാണ്​ ബുധനാഴ്​ച വിധി പറഞ്ഞത്​. മുൻകൂർ ജാമ്യം ലഭിക്കാൻ വേണമെങ്കിൽ അതത്​ ഹൈക്കോടതികളെ സമീപിക്കാമെന്നും ജസ്​റ്റീസുമാരായ അശോക്​ ഭൂഷൺ, ​ആർ.എസ്​ റെഡ്​ഡി, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച്​ വ്യക്​തമാക്കി.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ രാഷ്​ട്രീയ അകത്തളങ്ങളിൽ അരങ്ങുതകർക്കുന്ന പിന്നാമ്പുറ കളികൾ തുറന്നുകാട്ടുന്ന പരമ്പര ഏറെ ജനപ്രീതി നേടിയിരുന്നു. പക്ഷേ, ഇതിനെതിരെ ബി.ജെ.പിയുൾപെടെ രംഗത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലും വിമർശനം ശക്​തമായി. ഘട്​കോപാറിൽ നിന്ന്​ ബി.ജെ.പി ടിക്കറ്റിൽ മഹാരാഷ്​ട്ര നിയമസഭയിലെത്തിയ രാം ഖദം ആണ്​ പരാതി നൽകിയത്​. പരമ്പരയുടെ 17ാം മിനിറ്റിൽ ഹിന്ദു ദേവൻമാരുടെയും ദേവതകളുടെയും വേഷമണിഞ്ഞവർ മതവികാരം വൃണപ്പെടുത്തുന്ന പരാമർശം നടത്തുന്നതായാണ്​ ആക്ഷേപം.

വിവാദം കത്തിയതോടെ ആമസോൺ പ്രൈം കമ്പനി നേരിട്ട്​ വിശദീകരണം നൽകാൻ കേന്ദ്ര വാർത്താ വിതരണ, ​പ്രക്ഷേപണ മന്ത്രി പ്രകാശ്​ ജാവ്​ദേക്കറും ആവശ്യപ്പെട്ടു.

അറസ്​റ്റ്​ ഒഴിവാക്കാൻ ആവശ്യപ്പെട്ട്​ ആമസോൺ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത്​ നൽകിയ പരാതിയും സുപ്രീം കോടതി തള്ളി.  

Tags:    
News Summary - Supreme Court refuses to grant 'Tandav' makers protection from arrest, says right to freedom of speech not absolute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.