ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 199 കേസുകൾ അവസാനിപ്പിക്കാനുള്ള പ്രത്യേക അേന്വഷണ സംഘത്തിെൻറ തീരുമാനം പരിശോധിക്കാൻ സുപ്രീംകോടതി രണ്ടു മുൻ ജഡ്ജിമാരെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റ് 42 കേസുകൾകൂടി അവസാനിപ്പിക്കാനുള്ള തീരുമാനവും മുൻ സുപ്രീംകോടതി ജഡ്ജിമാരടങ്ങിയ സമിതി പരിശോധിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. മൂന്നുമാസത്തിനകം ഇവർ റിപ്പോർട്ട് സമർപ്പിക്കണം. കേസിൽ നവംബർ 28ന് കോടതി വാദം കേൾക്കും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിെൻറ ഫയൽ ഹാജരാക്കണമെന്ന് മാർച്ച് 24ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 1986 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ പ്രമോദ് അസ്താനയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. ഇന്ധിര ഗാന്ധിയുടെ വധത്തെ തുടർന്ന് ഡൽഹിയിൽ സിഖുകാർക്കെതിരെ നടന്ന കലാപത്തിൽ 2733 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.