മു​ത്ത​ലാ​ഖ് കേസിൽ ബ​ഹ​ു​ഭാ​ര്യ​ത്വ വിഷയം പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മു​ത്ത​ലാ​ഖ് വിഷയത്തിൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷനായ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വാദം തുടങ്ങി. മു​ത്ത​ലാ​ഖ്, ച​ട​ങ്ങു​ക​ല്യാ​ണം (നി​ക്കാ​ഹ് ഹ​ലാ​ല) എ​ന്നി​വ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ളി​ൽ വാദം കേൾക്കുമെന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. മു​ത്ത​ലാ​ഖ്, നി​ക്കാ​ഹ് ഹ​ലാ​ല​ എന്നീ വിഷയങ്ങളിൽ നിയമ​സാ​ധു​ത പരിശോധിക്കുക മാത്രമാണ് ചെയ്യുക. അതേസമയം, മുത്തലാഖ് ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ബ​ഹ​ു​ഭാ​ര്യ​ത്വ വിഷയം പരിഗണിക്കില്ലെന്നും പരമോന്നത കോടതി അറിയിച്ചു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, യു.​യു. ല​ളി​ത്, രോ​ഹി​ങ്​​​ട​ൺ ന​രി​മാ​ൻ, അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രടങ്ങിയ ബെ​ഞ്ചാണ് വാദം കേൾക്കുന്നത്. ​

ഉത്തർപ്രദേശ് സ്വദേശി ഷയറ ബാനു സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. വിവിധ ഹരജികളിൽ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി, അഭിഭാഷകരായ ബാലാജി ശ്രീനിവാസൻ, മുകേഷ് ജെയിൻ, മൃദുല റായ് ഭരദ്വാജ്, ഇജാസ് മഖ്ബൂൽ, വജീഹ് ഷഫീഖ് എന്നിവരാണ് കക്ഷികൾക്കായി ഹാജരാകുന്നത്.

മു​സ്​​ലിം വ്യ​ക്തി​നി​യ​മം അ​നു​വ​ദി​ക്കു​ന്ന ബ​ഹു​ഭാ​ര്യ​ത്വം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​ണോ? ഒ​രു മു​സ്​​ലിം ഭാ​ര്യ​യു​ടെ​യോ കോ​ട​തി​യു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ ഒ​രേ​യി​രു​പ്പി​ൽ മൂ​ന്ന് മൊ​ഴി ചൊ​ല്ലു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​ണോ? ഒ​രു മു​സ്​​ലിം ഒ​ന്നി​ലേ​റെ ഭാ​ര്യ​മാ​രെ നി​ല​നി​ർ​ത്തു​ന്ന​ത് ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണോ? എ​ന്നീ ചോ​ദ്യ​ങ്ങ​ളാ​ണ് മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ദാ​ഹ​ത്തി​​​​​​െൻറ പേ​രി​ൽ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ ര​ജി​സ്​​റ്റ​ർ ചെ​യ്ത ആ​ദ്യ കേ​സി​ലു​ള്ള​ത്. തു​ട​ർ​ന്ന്​ വി​വാ​ഹ​മോ​ചി​ത​രാ​യ മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ പേ​രി​ൽ, ത്വ​ലാ​ഖ്​ നി​രോ​ധ​ന​മാ​വ​​ശ്യ​പ്പെ​ട്ട്​ ഏ​താ​നും ഹ​ര​ജി​ക​ളും വ​ന്നു.

മു​ത്ത​ലാ​ഖ്, ബ​ഹു​ഭാ​ര്യ​ത്വം എ​ന്നി​വ നി​യ​മ​വി​രു​ദ്ധ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കേ​ന്ദ്ര സ​ർ​ക്കാ​ർ ച​ട​ങ്ങു ക​ല്യാ​ണം (നി​ക്കാ​ഹ് ഹ​ലാ​ല) നി​രോ​ധി​ക്ക​ണ​മെ​ന്ന നി​ല​പാ​ടും കൈ​ക്കൊ​ണ്ടു. സ​മ​ത്വം, ലിം​ഗ​നീ​തി എ​ന്നി​വ​ക്കെ​തി​രാ​ണ് മു​ത്ത​ലാ​ഖും ബ​ഹു​ഭാ​ര്യ​ത്വ​വും നി​ക്കാ​ഹ് ഹ​ലാ​ല​യു​മെ​ന്നും അ​തി​നാ​ൽ, അ​വ​ക്കു​ള്ള നി​യ​മ​സാ​ധു​ത പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ്​ കേ​ന്ദ്ര​നി​ല​പാ​ട്.

എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച്​ ഇൗ ​വി​ഷ​യം തീ​ർ​പ്പാ​ക്കേ​ണ്ട​ത്​ ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​രാ​ണെ​ന്നും സു​പ്രീം​കോ​ട​തി​യ​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ്​ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ കൈ​ക്കൊ​ണ്ട​ത്. സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലൂ​ടെ പു​നഃ​പ​രി​ശോ​ധ​ന​ക്ക് വെ​ച്ചി​രി​ക്കു​ന്ന​ത് മ​ത​വി​ശ്വാ​സി​ക​ളു​ടെ വ്യ​ക്തി​നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണെ​ന്നും അ​വ ചോ​ദ്യം​ചെ​യ്യു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു​മാ​ണ് ബോ​ർ​ഡ് ബോ​ധി​പ്പി​ച്ച​ത്.

 

 

Tags:    
News Summary - Supreme Court makes it clear that it is not going to hear polygamy issue in the triple talaq case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.