യുണിടെക്കി​െൻറ ആസ്​തികൾ ലേലം ചെയ്യാനൊരുങ്ങി സു​പ്രീംകോടതി

ന്യൂഡൽഹി: യുണിടെക്ക്​ ബിൽഡേഴ്​സി​​െൻറ ബാധ്യതയില്ലാത്ത ആസ്​തികൾ ലേലം ചെയ്യാനായി സുപ്രീംകോടതി ഏറ്റെടുക്കുന്നു. വഞ്ച​നകേസിൽ കമ്പനിയുടെ ഉപഭോക്​താകൾക്ക്​ നഷ്​ടപരിഹാരം നൽകുന്നതിനായാണ്​ ആസ്​തി ഏറ്റെടുക്കുന്നത്​​. ഇതിനായി കമ്പനിയുടെ ബാധ്യതയില്ലാത്ത വസ്​തുക്കളുടെ ലിസ്​റ്റ്​ സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്​. മുമ്പ്​ ഇതുമായി ബന്ധപ്പെട്ട്​ കമ്പനി സമർപ്പിച്ച പട്ടിക അപൂർണ്ണമാണെന്നും കോടി നിരീക്ഷിച്ചു.

കമ്പനി ഡയറക്​ടർമാരുടെ സ്വത്തുവിവരം ഉൾപ്പടെയുള്ള രേഖകൾ സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശമുണ്ട്​. ആവശ്യമെങ്കിൽ കേസിൽ വിദഗ്​ധരുടെ സേവനം ലഭ്യമാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്​.

ഇതുമായി ബന്ധപ്പെട്ട കേസ്​ വഴിതിരിച്ച്​ വിടാൻ ശ്രമിച്ചതിന്​ ജെ.എം ഫിനാൻസിന്​ 25 ലക്ഷം രൂപ പിഴശിക്ഷയും കോടതി വിധിച്ചു. യുണിടെക്​ ഉപഭോക്​താകൾക്ക്​ നഷ്​ടപരിഹാരം നൽകാൻ കമ്പനിക്ക്​ വായ്​പ നൽകുമെന്നായിരുന്നു ജെ.എം ഫിനാൻസി​​െൻറ വാഗ്​ദാനം. 

Tags:    
News Summary - Supreme Court Likely To Auction Unitech Properties: "You Cheated Buyers"-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.