നൂപുർ ശർമക്കെതിരായ കോടതി പരാമർശം; ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിക്കുന്നതിനെതിരെ സുപ്രീംകോടതി ജഡ്ജി

പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച കേസിൽ പ്രതിയായ ബി.ജെ.പി ഐ.ടി സെൽ മേധാവിയായിരുന്ന നൂപുർ ശർമ്മയെ രൂക്ഷമായി വിമർശിച്ചതിന് സുപ്രീംകോടതി ജഡ്ജിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനെതിരെ സുപ്രീംകോടതി ജഡ്ജി രംഗത്ത്. നൂപുർ ശർമ്മയെ വിമർശിച്ച സുപ്രീം കോടതി ബെഞ്ചിലെ ജഡ്ജിയാണ്, ജഡ്ജിമാരുടെ വിധിന്യായങ്ങൾക്കെതിരെ വ്യക്തിപരമായ ആക്രമണത്തെക്കുറിച്ച് ശക്തമായ പരാമർശം നടത്തി രംഗത്തുവന്നത്. വിധിന്യായങ്ങൾക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്ന് ​അദ്ദേഹം പറഞ്ഞു. മുൻ ബി.ജെ.പി വക്താവ് നൂപുർ രാജ്യത്തോട് മാപ്പ് പറയണമെന്ന് പറഞ്ഞ ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ജെ.ബി പർദിവാലയാണ് വിമർശനവുമായി രംഗത്തുവന്നത്.

നൂപുർ ശർമയുടെ ഹരജിയിൽ വാദം കേൾക്കുന്നതിനിടെ അവർക്കെതിരെ വാക്കാലുള്ള അഭിപ്രായപ്രകടനം നടത്തിയതിന് ശേഷം ജസ്റ്റീസ് പർദിവാലയെയും ജസ്റ്റിസ് സൂര്യ കാന്തിനെയും സോഷ്യൽ മീഡിയയിൽ ഹിന്ദുത്വ വാദികൾ ടാർഗെറ്റുചെയ്‌തിരുന്നു.

രാജ്യത്തുടനീളം തനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പ്രഥമ വിവര റിപ്പോർട്ടുകളും ഒരുമിച്ച് ചേർത്ത് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താനും കുടുംബവും സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും അവർക്ക് സംരക്ഷണം ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു.

എന്തുകൊണ്ടാണ് നൂപൂർ ശർമ്മയെ അറസ്റ്റ് ചെയ്യാത്തതെന്നും "രാജ്യത്തുടനീളം വികാരങ്ങൾ ആളിക്കത്തിച്ചതിന്" അവർ ഉത്തരവാദിയാണെന്നും ജഡ്ജിമാർ അവരുടെ നിരീക്ഷണങ്ങളിൽ സൂചിപ്പിച്ചിരുന്നു. 

Tags:    
News Summary - Supreme Court Judge Who Heard Nupur Sharma Plea Slams "Personal Attacks"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.