പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ൾ വാങ്ങുന്നവരാണോ?, ഈ കാര്യങ്ങൾ അറിയാൻ നിങ്ങൾക്ക് അവകാശമുണ്ട്’

ന്യൂ​ഡ​ൽ​ഹി: പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര, ഉ​പ്പ്, പൂ​രി​ത കൊ​ഴു​പ്പ് എ​ന്നി​വ​യു​ടെ അ​ള​വ് വ്യ​ക്ത​മാ​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ലേ​ബ​ലു​ക​ൾ ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് സു​പ്രീം​കോ​ട​തി അ​ന്ത്യ​ശാ​സ​നം. സ​ർ​ക്കാ​റി​നി​ത് സാ​ധി​ക്കി​ല്ലെ​ങ്കി​ൽ കോ​ട​തി ചെ​യ്യു​മെ​ന്ന് ജ​സ്റ്റി​സ് ജെ.​ബി പ​ർ​ദി​വാ​ല, ജ​സ്റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് മു​ന്ന​റി​യി​പ്പു ന​ൽ​കി.

ലേ​ബ​ലി​ങ് ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി 10ന് ​ന​ൽ​കി​യ ഉ​ത്ത​ര​വ് വെ​റു​തെ​യ​ല്ലെ​ന്നും പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​തു​കൊ​ണ്ടു​ത​ന്നെ, കോ​ർ​പ​റേ​റ്റ് സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴി​പ്പെ​ട​രു​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ടും ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യോ​ടും (എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ) സു​പ്രീം​കോ​ട​തി തു​റ​ന്ന​ടി​ച്ചു. ലേ​ബ​ലി​ങ്ങി​നോ​ട് വ്യ​വ​സാ​യ മേ​ഖ​ല എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്ന എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ​യു​ടെ നി​ല​പാ​ടാ​ണ് കോ​ട​തി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

മാ​ർ​ച്ച് ഏ​ഴി​ന് ചേ​ർ​ന്ന എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ യോ​ഗ​ത്തി​ന്റെ മി​നു​ട്സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ, കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഭ​ക്ഷ​ണ​പ്പൊ​തി​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ലേ​ബ​ലു​ക​ൾ പ​തി​ക്കു​ന്ന​തി​ന് വ്യ​വ​സാ​യ മേ​ഖ​ല എ​തി​രാ​ണെ​ന്നും അ​തി​നാ​ൽ പ​ഞ്ച​സാ​ര, കൊ​ഴു​പ്പ്, ഉ​പ്പ് എ​ന്നി​വ​യു​ടെ ദൈ​നം​ദി​ന ഉ​പ​യോ​ഗ അ​ള​വ് സം​ബ​ന്ധി​ച്ച പ​ട്ടി​ക ന​ൽ​കി​യാ​ൽ മ​തി​യെ​ന്നു​മാ​ണ് എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. വി​ഷ​യ​ത്തി​ൽ, സ​ർ​ക്കാ​റി​ന് ന​ട​പ​ടി​യെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലേ എ​ന്ന് ചോ​ദി​ച്ച കോ​ട​തി കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന് സ​ർ​ക്കാ​ർ വ​ഴ​ങ്ങു​ക​യാ​ണെ​ന്നും നി​രീ​ക്ഷി​ച്ചു. എ​ന്തു​കൊ​ണ്ട് ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്നും ഇ​തു​വ​രെ എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്നും വ്യ​ക്ത​മാ​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ത​ട​യു​ക​യ​ല്ല മു​ന്ന​റി​യി​പ്പ് ലേ​ബ​ലു​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും മ​റി​ച്ച്, ത​ങ്ങ​ൾ എ​ന്താ​ണ് ഉ​പ​ഭോ​ഗം ചെ​യ്യു​ന്ന​തെ​ന്ന് ഉ​പ​ഭോ​ക്താ​വി​നെ അ​റി​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ലേ​ബ​ലി​ങ് നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ച കോ​ട​തി, കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​ന്തി​മ വി​ധി പ്ര​സ്താ​വി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Supreme Court Issues Ultimatum to Centre on Warning Labels for Packaged Foods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.