ജഡ്ജിമാർക്കെതിരെ അപവാദം: യൂട്യൂബർക്കെതിരെ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡൽഹി: ചണ്ഡിഗഢ് ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകനും യൂട്യൂബറുമായ അജയ് ശുക്ലക്കെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. സ്വന്തം ചാനലിൽ നൽകിയ വിഡിയോയിൽ സുപ്രീംകോടതിയിലെ ചില ജഡ്ജിമാർക്കെതിരെ കോടതിയലക്ഷ്യ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.

ഇത്തരം പരാമർശങ്ങൾ നീതിപീഠത്തെ അപമാനിക്കുന്നതാണെന്നും സേവനത്തിലുള്ള ജഡ്ജിമാർക്കെതിരായ പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ അഗസ്റ്റിൻ ജോസഫ് മാസിഹ്, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

വിഡിയോ അടിയന്തരമായി നീക്കംചെയ്യണമെന്നും നിർദേശിച്ചു. അറ്റോണി ജനറൽ ആർ. വെങ്കട്ട രമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരും കോടതിയിലെത്തിയിരുന്നു. ജൂൺ ഒമ്പതിന് വിരമിക്കുന്ന ജഡ്ജി ബേല എം. ത്രിവേദിക്കെതിരെ പരാമർശങ്ങളുമായി അടുത്തിടെ ശുക്ല വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Supreme Court initiates suo motu contempt case against journalist Ajay Shukla over scandalous remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.