ഗു​രു​ത​ര കേ​സു​ക​ളി​ലെ കു​റ്റ​ക്കാ​രി​ക​ൾ​ക്ക്​ പി​ഴ മാ​ത്രം ചു​മ​ത്തു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി

ന്യൂഡൽഹി: ഗുരുതര കേസുകളിൽ പ്രതികളായ വനിതകൾക്ക് പിഴശിക്ഷ മാത്രം ചുമത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. ജയിൽശിക്ഷയും പിഴയും ചുമത്തേണ്ട കേസുകളിൽ വനിതകൾക്ക് പിഴ മാത്രം ചുമത്തുന്നത് നീതിയുക്തമല്ലാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. മദ്യപിക്കുകയും ഒരാളെ കൊള്ളയടിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്ത വനിതക്ക് പിഴമാത്രം ചുമത്തിയ ഹിമാചൽപ്രദേശ് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. അവർക്ക് മൂന്ന് ചെറിയ കുട്ടികളുണ്ടെന്ന ദയയിൽ വിചാരണക്കോടതി അവർക്ക് രണ്ടു വർഷം ജയിൽശിക്ഷയും 6,000 രൂപ പിഴയും ചുമത്തുകയായിരുന്നു.

പിഴ 30,000 ആയി ഉയർത്തിയെങ്കിലും തടവുശിക്ഷ ഹൈകോടതി റദ്ദാക്കുകയും ചെയ്തു. ഹൈകോടതി കൂടുതലായി ദാക്ഷിണ്യം കാണിക്കേണ്ട ആവശ്യമില്ലായിരുന്നെന്നും തടവുശിക്ഷ ഒഴിവാക്കിയത് ശരിയായില്ലെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ ബെഞ്ച് വിധിച്ചു.
പിഴമാത്രമായി ശിക്ഷ പരിഷ്കരിച്ച ഹൈകോടതി വിധിക്കെതിരായി വന്ന അപ്പീലിലാണ് സുപ്രീംകോടതി വിധി.

Tags:    
News Summary - supreme court- fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.