ന്യൂഡൽഹി: മഥുര ശാഹി ഈദ്ഗാഹ് കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പുരാവസ്തു വകുപ്പിനെയും (എ.എസ്.ഐ) കക്ഷിചേർക്കാൻ ഹിന്ദു കക്ഷികളെ അനുവദിച്ച അലഹബാദ് ഹൈകോടതി നടപടി പ്രഥമ ദൃഷ്ട്യാ ശരിയാണെന്ന് സുപ്രീം കോടതി.
ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് കേസിൽ അലഹബാദ് ഹൈകോടതി കേസുമായി ബന്ധപ്പെട്ട രണ്ട് ഹരജികളിൽ തിരുത്തലുകൾ അനുവദിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും എ.എസ്.ഐയെയും എതിർകക്ഷികളാക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഹിന്ദു വിഭാഗം കക്ഷികളുടെ കൂട്ടിച്ചേർക്കലിൽ പ്രഥമ ദൃഷ്ട്യാ തെറ്റില്ലെന്ന് വ്യക്തമാക്കിയത്. ശാഹി ഈദ്ഗാഹ് പള്ളിക്കമ്മിറ്റിയുടെ ഹരജി മാറ്റിവെക്കുകയും വിഷയവുമായി ബന്ധപ്പെട്ട് കേൾക്കാനുള്ള മറ്റ് ഹരജികൾക്കൊപ്പം ചേർക്കുകയും ചെയ്തു.
ഹിന്ദു വിഭാഗം സമർപ്പിച്ച ആദ്യ ഹരജിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനം തന്നെ മാറ്റുന്നതാണ് തിരുത്തലെന്നാണ് പള്ളിക്കമ്മിറ്റി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.