ഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച കേസിൽ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബർ അഞ്ചിലേക്ക് മാറ്റി.
അഭയാർത്ഥികളെ മ്യാൻമറിലേക്ക് തിരിച്ചയക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളുടെ ലംഘനമാണെന്ന് ആരോപിച്ച് രണ്ട് റോഹിങ്ക്യകള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതാണ് നീട്ടിയത്. റോഹിങ്ക്യൻ അഭയാർത്ഥികളുടെ കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
അനധികൃതമായി രാജ്യത്ത് താമസിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.