ന്യൂഡൽഹി: അലഹബാദ്, ഗുജറാത്ത് ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രിം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി കൊളീജിയം ശിപാർശ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജഡ്ജിമാരുടെ ആറംഗ സമിതിയാണ് ഇരുവരുടെയും പേരുകൾ നിർദേശിച്ചത്. അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന്റെ പേര് കൊളീജിയം ഐക്യകണ്ഠേന നിർദേശിച്ചെങ്കിലും ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ശിപാർശയിൽ കൊളീജിയം അംഗമമായ ജസ്റ്റിസ് കെ.എം ജോസഫ് തടസ്സവാദം ഉന്നയിച്ചു.
ഇദ്ദേഹത്തിന്റെ പേര് പിന്നീട് പരിഗണിക്കാമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് ബിൻഡാലിന്റെ നിയമനവുമായി ബന്ധപ്പെട്ട് കോളീജിയം പ്രമേയം സുപ്രിം കോടതി വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.