ന്യൂഡല്‍ഹി: തുടര്‍ന്നുവരുന്ന നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി യോഗത്തിന് വരാത്ത ജഡ്ജിയെ ഒഴിവാക്കി പകരം രണ്ട് ജഡ്ജിമാരെ ചേര്‍ത്ത് കൊളീജിയം വികസിപ്പിച്ച് ഒമ്പത് ഹൈകോടതികള്‍ക്ക് ചീഫ് ജസ്റ്റിസുമാരെ ശിപാര്‍ശ ചെയ്ത ഫയല്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ തിരിച്ചുവിളിച്ചു. ചെയ്ത നടപടി തെറ്റാണെന്ന് കണ്ട് മാറ്റിനിര്‍ത്തിയ കൊളീജിയം അംഗത്തിന് തിരിച്ചുവിളിച്ച ഫയല്‍ സമര്‍പ്പിച്ച് ഒപ്പുവാങ്ങിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അത് വീണ്ടും കേന്ദ്ര സര്‍ക്കാറിന് അയച്ചുകൊടുത്തു.
ജഡ്ജി നിയമനത്തിന് ഏകീകരിച്ചതും സുതാര്യമായതുമായ നപടിക്രമമില്ലാത്തതിനാല്‍ കൊളീജിയം യോഗത്തില്‍ പങ്കെടുക്കാത്ത ജസ്റ്റിസ് ജെ. ചെലമേശ്വറിനെ മാറ്റിനിര്‍ത്തിയാണ് പകരം ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയിയെയും മദന്‍ ബി ലോക്കൂറിനെയും ഉള്‍പ്പെടുത്തി കൊളീജിയം വികസിപ്പിച്ചത്.
തുടര്‍ന്ന്, ഒമ്പത് ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ ശിപാര്‍ശ ഈ കൊളീജിയത്തെക്കൊണ്ട് അംഗീകരിപ്പിച്ച് ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന് അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍, നിയമപരമായി ഇത് നിലനില്‍ക്കില്ളെന്ന് മനസ്സിലായപ്പോഴാണ് ആ ഫയല്‍ തിരിച്ചുവിളിച്ച് അത് ആദ്യം മാറ്റിനിര്‍ത്തിയ ജസ്റ്റിസ് ചെലമേശ്വറിനുതന്നെ സമര്‍പ്പിച്ചത്. ഒമ്പതു പേരും ജസ്റ്റിസ് ചെലമേശ്വര്‍ അംഗീകരിച്ച് ഒപ്പിട്ടതോടെ അത് വീണ്ടും ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.