ന്യൂഡൽഹി: കലാപത്തിനിടയാക്കിയ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈകോടതി. ഇ ന്നല്ല അതിന് സമയമെന്നും അനുയോജ്യമായ സമയത്ത് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുമെന് നും പറഞ്ഞ തുഷാർ മേത്തയോട്, നഗരം കത്തുകയാണെന്നും എപ്പോഴാണ് ഇനി ഉചിത സമയമെന്നും ജ സ്റ്റിസ് മുരളീധർ ചോദിച്ചു.
സ്വത്ത് നശിപ്പിച്ചതിന് കേസെടുക്കുേമ്പാൾ ഇൗ പ്രസംഗങ്ങൾക്കെതിരെ കേസെടുക്കാത്തതെന്താണെന്നും ഇതൊരു കുറ്റകൃത്യമാണെന്ന് താങ്കൾ അംഗീകരിക്കുന്നില്ലേയെന്നും മേത്തയോട് ജസ്റ്റിസ് മുരളീധർ ചോദിച്ചു. കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
നിർഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് വിമർശനം. രാജ്യത്തോടും കോടതിയോടും വിധേയത്വം ഉള്ളതിനാൽ പൊലീസ് നിസ്സംഗതയെ കുറിച്ച് പറയേണ്ടത് തെൻറ ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് കൂട്ടിച്ചേർത്തു.
ശാഹീൻബാഗിലെ സമരം ഒഴിവാക്കാൻ സമർപ്പിച്ച ഹരജിക്കൊപ്പം ഡൽഹി ആക്രമണങ്ങളിൽ പൊലീസ് നടപടി എടുക്കാത്തതിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മഹ്മൂദ് പ്രാചയാണ് ഹരജി നൽകിയത്. ഹൈകോടതിയുടെ മുമ്പിലുള്ള വിഷയം പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം ഘട്ടങ്ങളിൽ പൊലീസിനെതിരെ പരാമർശം നടത്തരുതെന്ന സോളിസിറ്റർ ജനറലിെൻറ എതിർപ്പ് കോടതി തള്ളി.
പൊലീസിെൻറ സ്വാതന്ത്ര്യവും പ്രഫഷനലിസവുമാണ് പ്രശ്നം. അതുണ്ടായിരുന്നുവെങ്കിൽ ഇതുപോലൊരു സാഹചര്യമുണ്ടാകുമായിരുന്നില്ല. ഇത്രയും ജീവൻ നഷ്ടമായത് നിർഭാഗ്യകരമാണെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു. ഇത്തരം വിമർശനം ഡൽഹി പൊലീസിെൻറ മനോവീര്യം തകർക്കുമെന്നായിരുന്നു എസ്.ജിയുടെ ആവലാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.