ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ശാഹീൻ ബാഗിലെ സമരക്കാർക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. സമരം എത്ര ദിവസം വേണമെങ്കിലും തുടരാം പക്ഷേ നിശ്ചയിച്ച സ്ഥലത്തു മാത്രമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത് തിൽ ഡൽഹി പൊലീസിനും സമരക്കാർക്കും നോട്ടീസ് അയച്ചു.
ശാഹീൻ ബാഗിൽനിന്നും സമരക്കാരെ നീക്കണമെന്ന ഹരജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചെങ്കിലും ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ ഇന്നേക്ക് മാറ്റുകയായിരുന്നു.
ഡൽഹി-നോയ്ഡ പാതയിലെ കാളിന്ദികുഞ്ച്-ശാഹീൻ ബാഗ് മേഖലയിൽ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. പ്രതിഷേധം കാരണം മറ്റു പല പാതകളിലും ഗാതഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഹരജിയിൽ ആരോപിക്കുന്നു.
ഡിസംബർ 15 മുതലാണ് സ്ത്രീകളുടെ നേതൃത്വത്തിൽ ശാഹീൻ ബാഗിൽ സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.