സുനന്ദ പുഷ്​കറി​െൻറ മരണം; ശശി തരൂരി​െൻറ വിചാരണ 21ന്​ തുടങ്ങും

ന്യൂഡൽഹി: സുനന്ദ പുഷ്​കറി​​​​െൻറ മരണവുമായി ബന്ധപ്പെട്ട്​ ഭർത്താവും കോൺഗ്രസ്​ എം.പിയുമായ ശശി തരൂരി​​​​െൻറ വിചാരണ ഫെബ്രുവരി 21ന്​ തുടങ്ങും. തരൂരിനെതിരായ ​ക്രിമിനൽ കേസ്​ വിചാരണക്കായി സെഷൻസ്​ കോടതിയിലേക്ക്​ വിട്ടു. കേസിൽ കോടതിയെ സഹായിക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി എം.പി സുബ്രഹ്​മണ്യൻ സ്വാമി നൽകിയ ഹരജി പാട്യാല ഹൗസ്​ കോടതി തള്ളി.

2018 മെയിലാണ്​ ശശി തരൂരിനെതിരെ ഡൽഹി പൊലീസ്​ കേ​െസടുത്തത്​. ഡൽഹി ഹോട്ടലിൽ സുനന്ദ പുഷ്​കറിനെ മരിച്ച നിലയിൽ കണ്ടെത്തി നാലു വർഷങ്ങൾക്ക്​ ശേഷമായിരുന്നു കേസ്​ രജിസ്​റ്റർ ചെയ്​തത്​. ആത്​മഹത്യാപ്രേരണാകുറ്റമാണ്​ ശശി തരൂരിനെതിരെ ചുമത്തിയത്​.

3000 പേജുള്ള കുറ്റ പത്രത്തിൽ ആത്​മഹത്യാ പ്രേരണാ കുറ്റത്തിന്​ പുറമെ ഭർതൃ പീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്​. കുറ്റപത്രം നിയമ വിരുദ്ധമാണെന്നായിരുന്നു തരൂരി​​​​െൻറ ആരോപണം. ജൂലൈ ഏഴിന്​ കേസിൽ തരൂരിന്​ ജാമ്യം ലഭിച്ചിരുന്നു.

Tags:    
News Summary - Sunanda Pushkar Case; Trail of Shashi Tharoor Start at 21 - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.