‘കമാന്‍ഡര്‍ ഇൻ തീഫ്​’ പരാമർശം: രാഹുല്‍ ഗാന്ധിക്ക് സമന്‍സ്‌

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്മാരുടെ കമാന്‍ഡര്‍ ​എന്ന്​ വിശേഷിപ്പിച്ച്​ അപകീര്‍ത്തിപ്പെടുത്ത ിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് മുംബൈ കോടതിയുടെ സമന്‍സ്‌. രാഹുൽ ഒക്ടോബര്‍ മൂന്നിന്​ മുമ്പായി കോടതിക്ക്​ മുന്നിൽ നേരിട്ട്​ ഹാജരാകണമെന്നാവശ്യപ്പെട്ട്​ ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് സമൻസ്​ അയച്ചത്​.

റഫാല്‍ ​ജെറ്റ്​ ഇടപാടില്‍ അഴിമതി ആരോപിച്ച്‌ പ്രധാനമന്ത്രിയെ ‘കമാന്‍ഡര്‍ ഇന്‍ തീഫ്’ എന്ന് വിശേഷിപ്പി​ച്ചു എന്നാണ്​ കേസ്​. ഇതേ പ്രയോഗം രാഹുൽ ട്വിറ്ററിലൂടെ നടത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിനെതിരെ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ മഹേഷ് ശ്രിശ്രിമല്‍ നല്‍കിയ നല്‍കിയ അപകീര്‍ത്തി കേസിലാണ് രാഹുലിന്​ ഹാജരാകൽ നോട്ടീസ്​ നൽകിയിരിക്കുന്നത്​.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന പരിഹാസം രാഹുല്‍ ട്വീറ്റ് ചെയ്തത്.രാഹുലി​​െൻറ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകരെയാകെ പരിഹസിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട്​ ‘കാവല്‍ക്കാരന്‍ കള്ളനെന്ന’ രാഹുലി​​െൻറ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

Tags:    
News Summary - Summons to Rahul Gandhi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.