ബംഗളൂരു: മാണ്ഡ്യയിൽ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ന ടി സുമലത അംബരീഷിനെതിരെ മത്സരത്തിനിറങ്ങുന്നത് മൂന്നു സുമലതമാർ. പ്രധാന എതിരാ ളിയായ ജെ.ഡി-എസിെൻറ നിഖിൽഗൗഡക്ക് പുറമെ, സുമലതയുടെ വോട്ടുവിഴുങ്ങാൻ മൂന്നു അപരര െയാണ് ജെ.ഡി-എസ് നിർത്തിയത്.
ശ്രീരംഗപട്ടണ സ്വേദശിനി എം. സുമലത ഗൗഡ, കെ.ആർ പേട്ട് സ്വദേശിനി സുമലത, നാഗമംഗലയിലെ പി. സുമലത ഡ്രീം എന്നിവരാണ് നടി സുമലതക്കെതിരെ മത്സരിക്കുക. നാലുപേരും പത്രിക സമർപ്പിച്ചു. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പേരമകനും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിലിെൻറ കന്നി തെരഞ്ഞെടുപ്പാണിത്.
അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ജയം അനിവാര്യമാണ് ജെ.ഡി-എസിന്. അതേസമയം, ഗൂഢാലോചന കൊണ്ടൊന്നും തന്നെ തോൽപിക്കാനാവില്ലെന്നും എത്രപേർക്കെതിരെയും മാണ്ഡ്യയിൽ മത്സരിക്കാൻ തയാറാണെന്നും സുമലത അംബരീഷ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.