പ്രതീകാത്മക ചിത്രം
മുംബൈ: വേർപിരിയലിനെ തുടർന്നുണ്ടാകുന്ന മാനസികാഘാതത്തിലുള്ള ആത്മഹത്യക്കുപിന്നിൽ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് മുംബൈ കോടതി. നിതിൻ കെനി ആത്മഹത്യാ കേസിൽ പ്രേരണക്കുറ്റത്തിന് വിചാരണ നേരിട്ട മുൻ കാമുകി മനീഷ ചുദാസാമ, ഭാവി വരൻ രാജേഷ് പൻവർ എന്നിവരെ വെറുതെവിട്ട അഡീഷനൽ സെഷൻസ് ജഡ്ജി എൻ.പി. മേത്തയുടേതാണ് നിരീക്ഷണം.
കഴിഞ്ഞ 29ന് പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് കഴിഞ്ഞ ദിവസമാണ് ലഭ്യമായത്. മോഹങ്ങൾക്കനുസരിച്ച് പങ്കാളികളെ മാറ്റുന്നത് ധാർമികമായി തെറ്റാണെങ്കിലും ഇത്തരം കേസുകളിൽ ഇരക്ക് നിയമം ഒരു പോംവഴിയും നൽകുന്നില്ല. പ്രേരണക്കുറ്റം ചുമത്തണമെങ്കിൽ ഇരയെ പ്രതി ആത്മഹത്യക്ക് നേരിട്ട് പ്രോത്സാഹിപ്പിക്കുകയോ സമ്മർദമുണ്ടാക്കുകയോ വേണം-കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.