ഓൺ​ൈലൻ ഗെയിമിൽ തോറ്റതിന്​ ഹൈദരാബാദിൽ ​േസാഫ്​റ്റ്​വെയർ എൻജിനീയർ ആത്മഹത്യ ചെയ്​തു

ഹൈദരാബാദ്​: ​ഓൺ​ൈലൻ ഗെയിമിൽ തോറ്റതിന്​ ഹൈദരാബാദിൽ സോഫ്​റ്റ്​വെയർ എൻജിനീയർ ആത്മഹത്യ ചെയ്​തു. 28 വയസായിരുന്നു.

ഓൺലൈൻ ​ഗെയിമിൽ തോറ്റതോടെ വൻ തുക നഷ്​ടമായതായാണ്​ വിവരം. യുവാവിന്​ കടബാധ്യതയും വന്നിരുന്നു. ഓൺ​ൈലൻ ഗെയിമിലൂടെ എത്ര പണം നഷ്​ടമായി എന്ന കാര്യം വ്യക്തമല്ലെന്ന്​ പൊലീസ്​ പറഞ്ഞു.

ബംഗളൂരുവിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്​തിരുന്ന ഇദ്ദേഹം കോവിഡ്​ 19നെ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ മാസങ്ങളായി വർക്​ ഫ്രം ഹോമിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ മാതാവ്​ മുറിയിലെത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു.

ഓൺ​ൈലൻ ഗെയിമിലൂടെ പണം നഷ്​ടമായതോടെ മകന്​ കടബാധ്യതയുണ്ടായിരുന്നുവെന്നും ഇതിന്‍റെ മാനസിക വിഷമത്തിലായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. 

Tags:    
News Summary - Suffering losses in online games techie dies by suicide near Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.