ഇന്ത്യൻ ഭാഗങ്ങളുൾപ്പെടുത്തിയ നേപാൾ മാപ്പ്: കേന്ദ്രത്തിനെതിരെ വിമർശനവുമായി സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: തങ്ങളുടെ മാപിൽ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപാളിന്‍റെ നടപടിയിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി സുബ്രമണ്യൻ സ്വാമി. കേന്ദ്രത്തിന്‍റെ വിദേശ നയത്തിൽ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് ബി.ജെ.പി എം.പിയുടെ വിമർശനം.

 

ഇന്ത്യൻ പ്രദേശം ചോദിക്കുന്നതിനെക്കുറിച്ച് നേപാളിന് എങ്ങിനെ ചിന്തിക്കാനാകും? ഇന്ത്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ മാത്രം എന്തായിരിക്കും അവരെ വേദനിപ്പിച്ചിട്ടുണ്ടാകുക? ഇത് നമ്മുടെ പരാജയമല്ലേ? വിദേശനയത്തിലും പുനഃരാലോചന ആവശ്യമാണ് -സുബ്രഹ്മണ്യം സ്വാമി ട്വിറ്ററിൽ കുറിച്ചു.

ഉത്തരാഖണ്ഡിൽ ഉൾപ്പെടുന്ന ലിപുലേഖ്, ലിംപിയാദുര, കാലാപാനി എന്നീ സ്ഥലങ്ങളാണ് നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയത്. ഭൂപടത്തിന് നേപ്പാൾ പാർലമെന്‍റ് അംഗീകാരം നൽകുകയും ചെയ്തു. 1962ലെ ചൈനയുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യൻ സൈന്യം തന്ത്രപ്രധാന കേന്ദ്രങ്ങളായി കരുതുന്ന സ്ഥലങ്ങളാണിവ.
Tags:    
News Summary - subramanian swamy on nepal map issue-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.