തമിഴ്നാട് ഹിന്ദു മുന്നണി സംസ്ഥാന അധ്യക്ഷനും സ്റ്റണ്ട് മാസ്റ്ററു​മായ കനൽ കണ്ണൻ അറസ്റ്റിൽ

ക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ സംഘട്ടന സംവിധായകനുമായ കനൽ കണ്ണൻ അറസ്റ്റിൽ. പോസ്റ്റ് ചെയ്ത ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ഡി.എം.കെ. നേതാവി​െൻറ പരാതിയിലാണ് അറസ്റ്റ് നടന്നത്. നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കനൽ കണ്ണൻ.

ക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കനൽ കണ്ണനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തത്. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

ക്രിസ്ത്യൻ മതവിഭാഗത്തെ അപകീർത്തിപ്പെടുന്നതും മതവിശ്വാസികൾക്കിടയിൽ വിദ്വേഷം പടർത്തുന്നതുമാണ് കണ്ണ​െൻറ ട്വീറ്റെന്നാണ്‌ പരാതിയിൽ പറയുന്നത്. ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരിൽ കണ്ണൻ നടപടി നേരിട്ടിട്ടുണ്ട്. 

Tags:    
News Summary - Stunt master Kanalkannan arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.