Posted On
date_range Updated On
date_range സെൽഫിക്കിടെ വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർഥി മരിച്ചു
മയൂർഭഞ്ച്: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർഥി മരിച്ചു. ഒഡിഷയിലെ പ്രമുഖ വിനോദ സഞ്ചാ രകേന്ദ്രമായ ഭീംകുണ്ട് വെള്ളച്ചാട്ടത്തിനു മുന്നിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുകയായിരുന്ന വിദ്യാർഥി കാലുതെന്നി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. കട്ടക്കിൽ നിന്നുള്ള രോഹൻ മിശ്രയാണ് അപകടത്തിൽ പെട്ടത്.
വിദ്യാർഥി ഒഴുകി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിടിച്ചു നിൽക്കാൻ വേണ്ടി കുട്ടി ശ്രമിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.
ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് നടത്തിയ സർവേ പ്രകാരം ആറുവർഷത്തിനിടെ ലോകത്താകമാനം സെൽഫി എടുക്കുന്നതിനിടെ 250 പേർ അപകടത്തിൽ പെട്ട് മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.