Posted On
date_range Updated On
date_range മെഡിക്കൽ പ്രവേശനത്തിന് തയാറെടുക്കുന്ന വിദ്യാർഥി കോട്ടയിൽ ആത്മഹത്യ ചെയ്തു
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു. ഒഡിഷ സ്വദേശിയായ ആശിഷ് രഞ്ജൻ എന്ന വിദ്യാർഥിയാണ് മരിച്ചത്. വരാനിരിക്കുന്ന മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയാറെടുക്കാൻ കോട്ടയിൽ എത്തിയതായിരുന്നു ആശിഷ്.
പഠന സമ്മർദം താങ്ങാനാവാതെയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. കോട്ടയിലെ ലാൻഡ്മാർക്ക് സിറ്റിയിലായിരുന്നു ആശിഷ് താമസിച്ചിരുന്നത്. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കാൻ ആയിരക്കണക്കിന് വിദ്യാർഥികളാണ് കോട്ടയിൽ താമസിക്കുന്നത്.
കോട്ടയിൽ മുമ്പും വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.