ജെ.എൻ.യുവിലെ എ.ബി.വി.പി ആക്രമണത്തിനെതിരെ വിദ്യാർഥി മാർച്ച് -VIDEO

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ കുറിച്ച് ബി.ബി.സി തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ ഡൽഹി ജവഹർ ലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം. ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കാമ്പസിൽ പ്രതിഷേധ മാർച്ച് നടത്തി.

'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെയാണ് വിദ്യാർഥികൾക്കു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നായിരുന്നു വിദ്യാർത്ഥികളുടെ ആരോപണം. വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ സ്‌ക്രീനിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായില്ല. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും ഡോക്യുമെന്ററി കണ്ട് വിദ്യാർഥികൾ പ്രതിഷേധിക്കുകയായിരുന്നു.

ബി.ബി.സിയുടെ ഡോക്യുമെൻററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെൻററി പ്രദർശനം തടസ്സമാകുമെന്നായിരുന്നു അധികൃതരുടെ വാദം.


Tags:    
News Summary - Student march against ABVP attack in JNU -VIDEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.