മംഗലൂരു: കർണാടകയിൽ വിദ്യാർഥികളായ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ഫ്ലാറ്റിൽ വെച്ചാണ് സ്കൂൾ യൂനിഫോം ധരിച്ച വിദ്യാർഥികൾ ചുംബിക്കുന്നത്.വിദ്യാർഥികളായ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ഫ്ലാറ്റിൽ വെച്ചാണ് സ്കൂൾ യൂനിഫോം ധരിച്ച വിദ്യാർഥികൾ ചുംബിക്കുന്നത്.
സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. വിദ്യാർഥികൾ ചേർന്ന് സംഘടിപ്പിച്ച ചുംബന മത്സരത്തിൽ പങ്കെടുക്കാനെത്തിയതാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിച്ച വിദ്യാർഥിയെയാണ് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആറു മാസം മുമ്പ് സ്വകാര്യ ഫ്ലാറ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് പുറത്തറിഞ്ഞത്. ഒരാഴ്ച മുമ്പ് വിദ്യാർഥികളിലൊരാൾ വിഡിയോ വാട്സ് ആപിൽ പങ്കുവെക്കുകയും പിന്നീടത് വൈറലാവുകയുമായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർഥികളെ പുറത്താക്കിയിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.