വൈക്കോൽ കത്തിക്കൽ: മലിനീകരണം കുറക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന്​ കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഡൽഹി നഗരത്തിലെ മലിനീകരണം കുറക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന്​ കേന്ദ്രസർക്കാർ. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ നിയമത്തി​െൻറ ഡ്രാഫ്​റ്റ്​ കോടതിയിൽ സമർപ്പിക്കുമെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേന്ദ്രസർക്കാറി​െൻറ ഉറപ്പി​െൻറ അടിസ്ഥാനത്തിൽ ഡൽഹിയിലെ മലിനീകരണത്തിന്​ കാരണമാവുന്ന പഞ്ചാബിലേയും ഹരിയാനയിലേയും വൈക്കോൽ കത്തിക്കുന്നത്​ പരിശോധിക്കാൻ നിയോഗിച്ച കമ്മീഷനെ സുപ്രീംകോടതി പിൻവലിച്ചു.

വൈക്കോൽ കത്തിക്കുന്നത്​ പരിശോധിക്കാൻ വിരമിച്ച ജഡ്​ജ്​ ജസ്​റ്റിസ്​ മദൻ.ബി.ലോകൂറിനെ അധ്യക്ഷനാക്കി ഏകാംഗ കമീഷനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. പഞ്ചാബ്​, ഹരിയാന, യു.പി എന്നിവടങ്ങളിൽ വൈക്കോൽ കത്തിക്കുന്നുണ്ടോയെന്നത്​ നിരീക്ഷിക്കാനായിരുന്നു കമീഷൻ.

വിഷയത്തിൽ കേന്ദ്രസർക്കാറി​െൻറ നടപടിയെ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ സ്വാഗതം ചെയ്​തു. ഇതാണ്​ സർക്കാറെടുക്കേണ്ട ശരിയായ നടപടിയെന്നും അ​ദ്ദേഹം നിരീക്ഷിച്ചു. 

Tags:    
News Summary - Stubble Burning: Supreme Court Agrees To Request After Centre Assures Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.