ന്യൂഡൽഹി: ജനദ്രോഹപരമായ സാമ്പത്തിക നയങ്ങള്‍ക്ക് എതിരായാണ് ബുധനാഴ്ചത്തെ ദേശീയ പണിമുടക്കെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് കമീഷന്റെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെയും ബിഹാറിലെ ജനങ്ങളുടെ വോട്ടവകാശത്തിനായുള്ള മുദ്രാവാക്യം കൂടി പണിമുടക്കില്‍ ഉയര്‍ത്തുമെന്ന് ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട എം.എം ബേബി പറഞ്ഞു.
തൊഴിലാളികളെ അടിമകളാക്കി മുതലാളിമാരെ സംരക്ഷിക്കുന്ന നയമാണ് കേന്ദ്രം പുലര്‍ത്തുന്നത്. സമൂഹത്തിന്റെ അടിസ്ഥാന ചാലകശക്തികളാണ് തൊഴിലാളികളും കര്‍ഷകരും. സ്വന്തം കൂലി നഷ്ടപ്പെടുത്തിയാണ് നാളെ പണിമുടക്കില്‍ അവര്‍ ഭാഗമാകുന്നത്.
തൊഴിലാളി സംഘടനകള്‍ എല്ലാ മേഖലയിലും സമരം വിജയിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ആ നിലപാടിനൊപ്പമാണ് താനും. തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് പോകുമ്പോള്‍ അവര്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ അവര്‍ നിറവേറ്റുമെന്നും എം.എ ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.