കർണാടകയിലും സമ്പൂർണ ലോക് ഡൗൺ

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​നു പി​ന്നാ​ലെ ക​ർ​ണാ​ട​ക​യി​ലും സ​മ്പൂ​ർ​ണ ലോ​ക് ഡൗ​ൺ. നേ​ര​ത്തേ ബം​ഗ​ളൂ​രു​വി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ ഒ​മ്പ​ത് ജി​ല്ല​ക​ൾ അ​ട​ച്ചു​പൂ​ട്ടി​ക്കൊ​ണ്ടു​ള്ള നി​യ​ന്ത്ര​ണ​മാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച​ത്. മാ​ർ​ച്ച് 31 വ​രെ ക​ർ​ണാ​ട​ക​യി​ലെ എ​ല്ലാ ജി​ല്ല അ​തി​ർ​ത്തി​ക​ളും അ​ട​ച്ചി​ട്ടു​​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​യി​രി​ക്കും ചൊ​വ്വാ​ഴ്ച മു​ത​ൽ ഉ​ണ്ടാ​കു​ക. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ലെ 30 ജി​ല്ല​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മു​ണ്ടാ​കി​ല്ല. അ​വ​ശ്യ​സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. ച​ര​ക്ക് നീ​ക്കം ത​ട​സ്സ​മി​ല്ലാ​തെ തു​ട​രും. ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ മാ​ർ​ച്ച് 31വ​രെ ഏ​ർ​പ്പെ​ടു​ത്തി​യ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റ്​ 21 ജി​ല്ല​ക​ളി​ൽ കൂ​ടി ബാ​ധ​ക​മാ​കും.

ഇതുവരെ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, കലബുറഗി, ചിക്കബെല്ലാപുര, മൈസൂരു, കുടക്, ധാർവാഡ്, ദക്ഷിണ കന്നട ജില്ലകളിലും ബെളഗാവി എന്നിവിടങ്ങളിലാണ്​ ആദ്യം നിയന്ത്രണം കൊണ്ടുവന്നത്​. തിങ്കളാഴ്ച മുതലാണ് ഇവിടങ്ങളിൽ നിയന്ത്രണം നിലവിൽ വന്നത്. നിയന്ത്രണം ലംഘിച്ച് തുറന്ന കടകൾ പൊലീസ് ഇടപ്പെട്ട് അടപ്പിച്ചു. സംസ്ഥാന അതിർത്തികളും കടുത്ത നിയന്ത്രമുള്ള ഒമ്പതു ജില്ലകളുടെ അതിർത്തികളും അടച്ചിട്ടുണ്ട്. ട്രെയിൻ, മെട്രോ സർവിസുകൾ നേരത്തേ തന്നെ നിർത്തിവെച്ചിരുന്നു.

അഞ്ചു പേരിൽ കൂടുതൽ ഒന്നിച്ചുനിൽക്കാൻ വിലക്കുണ്ട്. പകർച്ച വ്യാധി നിയമപ്രകാരവും ദുരന്തര നിവാരണ നിയമപ്രകാരവുമാണ് നടപടികൾ ശക്തമാക്കിയത്. കർഫ്യൂവിന് തുടർച്ചയായി കർണാടകയിൽ തിങ്കളാഴ്ച കർണാടക ആർ.ടി.സി സർവിസ് നടത്തിയില്ല. ബംഗളൂരുവിൽ ബി.എം.ടി.സി 50 ശതമാനമാണ്​ സർവിസ് നടത്തിയത്. ചൊവ്വാഴ്ച മുതൽ ടാക്സി വാഹനങ്ങളും ബി.എം.ടി.സിയും സർവിസ് നടത്തില്ല.

മാർച്ച് 31വരെ എന്തെല്ലാം ഉണ്ടാകും?
ഫാർമസി, ആശുപത്രി, പരിശോധന കേന്ദ്രങ്ങൾ
പ്രൊവിഷൻ, ഗ്രോസറി കടകൾ
പച്ചക്കറി, പഴക്കടകൾ, പൂക്കടകൾ അടച്ചിടും
മത്സ്യം, ഇറച്ചി, പൗൾട്രി കടകൾ തുറക്കും
പാൽ വിൽപന, വിതരണം
ബേക്കറി
സ്വകാര്യ സുരക്ഷ ജീവനക്കാർ
എ.ടി.എം
കുടിവെള്ള വിതരണ കേന്ദ്രം, ടാങ്കറുകൾ
ഐ.ടി കമ്പനികൾ (ഡാറ്റ സ​​െൻററുകളും അതിപ്രധാനമായ കേന്ദ്രങ്ങളും മാത്രം)
ഒാൺലൈൻ ഫുഡ് െഡലിവറി
ഡിപാർട്ട്മ​​െൻറൽ സ്​റ്റോറുകൾ, ബിഗ് ബസാർ, മോർ തുടങ്ങിയ മൾട്ടി ബ്രാൻഡ് റീട്ടെയിൽ കടകൾ
ഇ-കോമേഴ്സ് കമ്പനികൾ (മെഡിസിൻ, പാൽ, ഗ്രോസറി, സാനിറ്ററി ഉൽപന്നങ്ങൾ മാത്രം വിതരണം ചെയ്യാൻ പാടുള്ളൂ)
ഭക്ഷണശാലകൾ (സീറ്റുകൾ പാടില്ല, അടുക്കള മാത്രം പ്രവർത്തിപ്പിച്ച പാർസൽ, ഫുഡ് ഡെലിവറി ആകാം).
വൈദ്യുതി (ബെസ്കോം), ജല വിതരണം(ബി.ഡബ്ല്യു.എസ്.എസ്.ബി), മാലിന്യ നിർമാർജനം (ബി.ബി.എം.പി)
ഇന്ദിരാ കാൻറീനുകൾ
അതിർത്തികളിലൂടെ ചരക്ക് വാഹനങ്ങളും അടിയന്തര ആവശ്യമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളും കടത്തിവിടും
പൊലീസ്, ഫയർഫോഴ്സ്
പഞ്ചായ് ഒാഫിസുകൾ, തപാൽ
ടെലികോം, ഇൻറർനെറ്റ്, കേബിൾ

എന്തെല്ലാം ഉണ്ടാകില്ല?
ബംഗളൂരു നഗരാതിർത്തി അടച്ചിടും
കർണാടക ആർ.ടി.സി, ബി.എം.ടി.സി, സ്വകാര്യ ബസ് എന്നിവയുണ്ടാകില്ല
അതിർത്തിയിലൂടെ ബസ് സർവിസുണ്ടാകില്ല
രാജ്യാന്തര, ആഭ്യന്തര വിമാന സർവിസുകൾ നിർത്തിവെച്ചു
ഗുഡ്സ് വാഹനങ്ങൾ ഒഴികെ സ്വകാര്യ വാഹനങ്ങൾക്കും നിയന്ത്രണം
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിലേക്ക് സാധനമെത്തിക്കുന്ന കാറ്ററിങ് വാഹനങ്ങൾ അനുവദിക്കും
ഊബർ, ഒല തുടങ്ങിയ ഒാൺലൈൻ ടാക്സികളും ഒാട്ടോറിക്ഷകളും ഉണ്ടാകില്ല
മദ്യഷാപ്പുകൾ, ബാറുകൾ, പബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ എന്നിവയുണ്ടാകില്ല
വ്യവസായ സ്ഥാപനങ്ങൾ, തുണി ഫാക്ടറികൾ
സർക്കാറിലെ അടിയന്തരമല്ലാത്ത സേവനങ്ങൾ

Tags:    
News Summary - strict restrictions in karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.