കാറ്റിന്​ സാധ്യത: മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന്​ മുന്നറിയിപ്പ്​

ന്യൂഡൽഹി: തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്‍റെ മധ്യഭാഗത്ത്‌ അടുത്ത 24 മണിക്കൂറുകൾക്കുള്ളിൽ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാൽ അതിശക്തമായ കാറ്റുണ്ടാകുമെന്നും മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം ഇന്ന്​ മുതൽ വ്യാഴാഴ്​ച വരെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ശ്രീലങ്ക കോമോറിൻ (കന്യാകുമാരിയുടെ ഭാഗത്തെ കടൽ ) മേഖലയിലൂടെ നീങ്ങുവാൻ സാധ്യതയുണ്ട്.

കാറ്റ്​ മണിക്കൂറിൽ 30 - 40 കിലോമീറ്ററോ ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലോ വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകുന്നു.
ചൊവ്വാഴ്​ചയും ബുധനും തെക്ക് പടിഞ്ഞാർ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസുമുദ്രത്തി​​​െൻറ ഭൂമധ്യരേഖാ പ്രദേശത്തും കോമോറിൻ (കന്യാകുമാരിയുടെ ഭാഗത്തെ കടൽ ) മേഖലയിലും ഗൾഫ് ഓഫ് മാന്നാർ മേഖലയിലും കാറ്റടിക്കുവാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഈ മേഖലകളിൽ കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ട്.

മത്സ്യ തൊഴിലാളികള്‍ ചൊവ്വ-ബുധൻ ദിവസങ്ങളിൽ തെക്ക് പടിഞ്ഞാർ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസുമുദ്രത്തി​​​െൻറ ഭൂമധ്യരേഖാ പ്രദേശത്തും ബുധൻ-വ്യാഴം ദിവസങ്ങളിൽ കന്യാകുമാരി ഭാഗത്തെ കടൽ മേഖലയിലും ഗൾഫ് ഓഫ് മാന്നാറിലും ഇന്ത്യൻ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മേഖലയിൽ മത്സ്യബന്ധനത്തിനു പോയവർ ചൊവ്വാഴ്​ച തിരിച്ചെത്തണമെന്നും അറിയിക്കുന്നു.

Tags:    
News Summary - Storm - Warning for Fishermen - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.