എനിക്കൊരു വ്യക്തിത്വമുണ്ട്, ഇന്ത്യയുടെ ഗ്രേറ്റയെന്നു വിളിക്കുന്നത്​ നിർത്തൂ.. ​-ലിസിപ്രിയ കംഗുജം

ന്യൂഡൽഹി: ത​ന്നെ ഇന്ത്യ​യുടെ ഗ്രേറ്റയെന്ന്​ വിളിക്കരുതെന്ന് പരിസ്ഥിതി പ്രവർത്തകയായ​ എട്ടു വയസുകാരി ലിസിപ് രിയ കംഗുജം​. ഇന്ത്യയുടെ ഗ്രേറ്റയെന്ന്​ മാധ്യമങ്ങൾ വിശേഷിപ്പിച്ച പരിസ്ഥിതി പ്രവർത്തകയാണ്​ ലിസിപ്രിയ. ട്വിറ്റ റിലൂടെയാണ്​ ലിസിപ്രിയ മാധ്യമങ്ങളോണ്​ ഇങ്ങനെ ആവശ്യപ്പെട്ടത്​.

‘‘പ്രി​യപ്പെട്ട മാധ്യമങ്ങളേ.. എ​െന്ന ഇന്ത ്യയുടെ ഗ്രേറ്റയെന്ന്​ വിളിക്കുന്നത്​ നിർത്തൂ. ഞാൻ ഗ്രറ്റയെ പോലെ ആവാനല്ല സാമൂഹ്യപ്രവർത്തനം നടത്തുന്നത്​. തീർ ച്ചയായും അവർ എന്നെ പ്രചോദിപ്പിക്കുന്നവരിൽ ഒരാളാണ്​. ഏറെ സ്വാധീനിക്കുന്നയാളുമാണ്​. ഞങ്ങൾക്ക്​ സമാന ലക്ഷ്യമാണെങ്കിലും എനിക്ക്​ എ​േൻറതായ വ്യക്തിത്വവും കഥയുമുണ്ട്​. ഗ്രറ്റ തുടങ്ങുന്നതിനേക്കാൾ മുമ്പ്​ 2018 ജൂലൈ മുത​ൽ തന്നെ ഞാൻ എ​​​​​​െൻറ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്​.’’ -ലിസിപ്രിയ കംഗുജം ട്വീറ്റ്​ ചെയ്​തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എം.പിമാരോടും കാലാവസ്ഥാ നിയമം പാസാക്കണമെന്ന്​ ആവശ്യപ്പെടുന്ന പ്ലക്കാർഡുമായി ഇരിക്കുന്ന വിഡിയോ സഹിതമായിരുന്നു ലിസിപ്രിയയുടെ ട്വീറ്റ്​.

വനിതാ ദിനത്തോടനുബന്ധിച്ച്​ പ്രധാനമന്ത്രി ത​​​​​​െൻറ ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്യാൻ തെരഞ്ഞെടുത്തത്​​ ലിസിപ്രിയയെ ആയിരുന്നു. എന്നാൽ ത​​​​​​െൻറ വാക്കുകളെ കേൾക്കുന്നില്ലെങ്കിൽ തന്നെ ആഘോഷിക്കേണ്ടതില്ലെന്ന്​ വ്യക്തമാക്കി, പ്രധാനമന്ത്രിയുടെ അംഗീകാരം ലിസിപ്രിയ നിരസിക്കുകയായിരുന്നു.

‘ഷീ ഇൻസ്​പൈർസ്​ മീ’ കാമ്പയി​​​​​​െൻറ കീഴിൽ ഇന്ത്യയിലെ പ്രചോദനമേകുന്ന വനിതകളിൽ ഒരാളായി തന്നെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും പലവട്ടം ചിന്തിച്ചതി​നു ശേഷം ഇൗ അംഗീകാരം നിരസിക്കാൻ താൻ തീരുമാനിച്ചിരിക്കുകയാണെന്നും അവർ ട്വീറ്റ്​ ചെയ്​തിരുന്നു.

മണിപ്പൂരുകാരിയായ ​കുട്ടി പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കംഗുജം 2019ൽ ഡോ.എ.പി.ജെ. അബ്​ദുൽ കലാം ചിൽഡ്രൻ അവാർഡിനും വേൾഡ്​ ചിൽഡ്രൻ പീസ്​ പ്രൈസിനും ഇന്ത്യൻ പീസ്​ പ്രൈസിനും അർഹയായിരുന്നു.

Tags:    
News Summary - Stop calling me Greta of India said Licypriya Kangujam -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.