ബംഗാളിൽ വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്; എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. മൽദ ജില്ലയിൽ കുമർഗഞ്ച് റെയിൽവെ സ്റ്റേഷനു സമീപം തിങ്കളാഴ്ച  വൈകുന്നേരമാണ് സംഭവം. കല്ലേറിൽ ഗ്ലാസ് ഡോർ തകർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി റെയിൽവെ അറിയിച്ചു.

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ജയ് ശ്രീരാം മുഴക്കിയതിന്‍റെ പ്രതികാരമാണ് സംഭവമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. സംഭവത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസംബർ 30നാണ് ഹൗറ-ന്യൂ ജല്‍പൈഗുരി വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു വിഡിയോ കോൺഫറൻസിലൂടെ വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ചടങ്ങിനിടെ ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീരാം മുദ്രാവാക്യം മുഴക്കിയതോടെ വേദിയിലേക്ക് കയറാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂട്ടാക്കിയിരുന്നില്ല. 

Tags:    
News Summary - Stones pelted at Vande Bharat Express in Bengal's Malda; BJP demands NIA probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.