അയോധ്യ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിനായി നേപ്പാളിൽ നിന്ന് കൂറ്റൻ കല്ലുകൾ എത്തിച്ചു. കല്ലുകൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. വലിയ ട്രക്കുകളിൽ എത്തിച്ച പാറകളിൽ പുരോഹിതന്മാരും നാട്ടുകാരും മാലകൾ ചാർത്തി. കല്ലുകൾ രാമക്ഷേത്രത്തിലെ വിഗ്രഹം സ്ഥാപിക്കാൻ ഉപയോഗിക്കും എന്ന് സൂചനയുണ്ട്.
മ്യാഗ്ഡി, മുസ്താങ് ജില്ലകളിലൂടെ ഒഴുകുന്ന കാളി ഗണ്ഡകി നദിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന ഷാലിഗ്രാമം എന്ന കല്ലാണ് എത്തിച്ചത്. സീതയുടെ ജന്മസ്ഥലമായ നേപ്പാളിലെ ജനക്പൂരിൽ നിന്ന് ഹെവി ഡ്യൂട്ടി ട്രക്കുകളിലാണ് ഇവ അയോധ്യയിലെത്തിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഗോരഖ്പൂരിലെത്തിയ കല്ലുകളിൽ ഭക്തർക്ക് പ്രാർത്ഥിക്കാൻ അവസരം നൽകിയിരുന്നു. 18,16 ടൺ വീതം ഭാരമുള്ള കല്ലുകളാണ് എത്തിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.